1 Samuel 4:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏലിക്ക് അപ്പോള്‍ തൊണ്ണൂറ്റെട്ടു വയസ്സായിരുന്നു. കാണാന്‍ കഴിയാത്തവിധം കണ്ണിന്‍റെ കാഴ്ച ക്ഷയിച്ചിരുന്നു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാൻ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
Malayalam 1992 MBSI
ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാന്‍ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏലി തൊണ്ണൂറ്റെട്ട് വയസ്സുള്ളവനും കാണുവാൻ കഴിയാതവണ്ണം കണ്ണ് മങ്ങിയവനും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏലിയോ തൊണ്ണൂറ്റിയെട്ടു വയസ്സുള്ളവനും കാണ്‍മാന്‍വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
Malayalam Bible POC-ML 2013
ഏലിക്കു തൊണ്ണൂറ്റെട്ടു വയസ്‌സുണ്ടായിരുന്നു. അവന്‍ മിക്കവാറും അന്‌ധനുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം തൊണ്ണൂറ്റിയെട്ടു വയസ്സുള്ളവനും ഒന്നും കാണാൻ കഴിയാത്തവിധം കാഴ്ച മങ്ങിയവനുമായിരുന്നു.