1 Samuel 4:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഞാന്‍ ഇന്നു യുദ്ധരംഗത്തുനിന്ന് ഓടി രക്ഷപെട്ട് ഇവിടെ എത്തിയതാണ്” എന്നു ദൂതന്‍ പറഞ്ഞു. “മകനേ, എന്തു സംഭവിച്ചു” എന്ന് ഏലി ചോദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ മനുഷ്യൻ ഏലിയോടു: ഞാൻ പോർക്കളത്തിൽനിന്നു വന്നവൻ ആകുന്നു; ഇന്നു തന്നേ ഞാൻ പോർക്കളത്തിൽനിന്നു ഓടിപ്പോന്നു എന്നു പറഞ്ഞു. വർത്തമാനം എന്താകുന്നു, മകനേ, എന്നു അവൻ ചോദിച്ചു.
Malayalam 1992 MBSI
ആ മനുഷ്യന്‍ ഏലിയോടുഞാന്‍ പോര്‍ക്കളത്തില്‍നിന്നു വന്നവന്‍ ആകുന്നു; ഇന്നു തന്നേ ഞാന്‍ പോര്‍ക്കളത്തില്‍നിന്നു ഔടിപ്പോന്നു എന്നു പറഞ്ഞു. വര്‍ത്തമാനം എന്താകുന്നു, മകനേ, എന്നു അവന്‍ ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ മനുഷ്യൻ ഏലിയോട്:“ ഞാൻ ഇപ്പോൾ യുദ്ധക്കളത്തിൽനിന്ന് ഓടിവന്നവൻ ആകുന്നു” എന്നു പറഞ്ഞു. “വാർത്ത എന്താകുന്നു, മകനേ”, എന്ന് അവൻ ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ മനുഷ്യന്‍ ഏലിയോട്: ഞാന്‍ പോര്‍ക്കളത്തിൽനിന്നു വന്നവന്‍ ആകുന്നു; ഇന്നുതന്നെ ഞാന്‍ പോര്‍ക്കളത്തിൽനിന്ന് ഓടിപ്പോന്നു എന്നു പറഞ്ഞു. വര്‍ത്തമാനം എന്താകുന്നു, മകനേ, എന്ന് അവന്‍ ചോദിച്ചു.
Malayalam Bible POC-ML 2013
ദൂതന്‍ പറഞ്ഞു: ഞാന്‍ പടക്കളത്തില്‍ നിന്നു രക്‌ഷപെട്ടോടി ഇവിടെ എത്തിയതാണ്. മകനേ, എന്തു സംഭവിച്ചു എന്ന് ഏലി ചോദിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ ഏലിയോട്, “ഞാൻ യുദ്ധമുന്നണിയിൽനിന്ന് വരികയാണ്. ഇന്നാണ് ഞാൻ അവിടെനിന്നു രക്ഷപ്പെട്ടോടിയത്” എന്നറിയിച്ചു. “എന്റെ മകനേ, എന്താണ് സംഭവിച്ചത്?” ഏലി ചോദിച്ചു.