1 Samuel 4:21 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ പെട്ടകം പിടിക്കപ്പെട്ടതും ഭര്‍ത്താവും ഭര്‍ത്തൃപിതാവും മരണമടഞ്ഞതും കേട്ടപ്പോള്‍ ഇസ്രായേലില്‍നിന്നു മഹത്ത്വം വിട്ടുപോയി എന്നു പറഞ്ഞ് അവള്‍ തന്‍റെ കുഞ്ഞിന് “ഈഖാബോദ്” എന്നു പേരിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേർ ഇട്ടു.
Malayalam 1992 MBSI
ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭര്‍ത്താവിനെയും ഔര്‍ത്തിട്ടുംമഹത്വം യിസ്രായേലില്‍നിന്നു പൊയ്പോയി എന്നു പറഞ്ഞു അവള്‍ കുഞ്ഞിന്നു ഈഖാബോദ് എന്നു പേര്‍ ഇട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: “മഹത്വം യിസ്രായേലിൽനിന്ന് പൊയ്പോയി” എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് എന്ന് പേർ ഇട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിന്‍റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭര്‍ത്താവിനെയും ഓര്‍ത്തിട്ടും: മഹത്ത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞ് അവള്‍ കുഞ്ഞിന് ഈഖാബോദ് എന്നു പേര്‍ ഇട്ടു.
Malayalam Bible POC-ML 2013
മഹ ത്വം ഇസ്രായേലില്‍നിന്നു വിട്ടുപോയി എന്നു പറഞ്ഞ് അവള്‍ തന്‍െറ കുഞ്ഞിന് ഇക്കാബോദ് എന്നു പേരിട്ടു. കാരണം, ദൈവത്തിന്‍െറ പേടകം പിടിക്കപ്പെടുകയും അവളുടെ അമ്മായിയപ്പനും ഭര്‍ത്താവും നഷ്‌ടപ്പെടുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മഹത്ത്വം ഇസ്രായേലിൽനിന്നു പൊയ്പ്പോയിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് അവൾ ആ പൈതലിന് ഈഖാബോദ് എന്നു പേരിട്ടു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാലും അവളുടെ അമ്മായിയപ്പനും ഭർത്താവും മരിച്ചതിനാലും ആണ് അവൾ ഈ വിധം പറഞ്ഞത്.