1 Samuel 4:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം പാളയത്തില്‍ എത്തിയപ്പോള്‍ ഇസ്രായേല്‍ജനം ആര്‍ത്തുവിളിച്ചു. അതു ഭൂമിയിലെങ്ങും പ്രതിധ്വനിച്ചു. അവരുടെ ആര്‍പ്പുവിളി ഫെലിസ്ത്യര്‍ കേട്ടു; എബ്രായപാളയത്തിലെ ആര്‍പ്പുവിളിയുടെ കാരണം അവര്‍ അന്വേഷിച്ചു. സര്‍വേശ്വരന്‍റെ പെട്ടകം പാളയത്തിലെത്തിയെന്നറിഞ്ഞപ്പോള്‍ അവര്‍ ഭയപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫെലിസ്ത്യർ ആർപ്പിന്റെ ഒച്ച കേട്ടിട്ടു: എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
Malayalam 1992 MBSI
ഫെലിസ്ത്യര്‍ ആര്പ്പിന്റെ ഒച്ച കേട്ടിട്ടുഎബ്രായരുടെ പാളയത്തില്‍ ഈ വലിയ ആര്പ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തില്‍ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫെലിസ്ത്യർ ആർപ്പിന്റെ ശബ്ദം കേട്ടിട്ട്: “എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്ത്” എന്ന് അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫെലിസ്ത്യര്‍ ആര്പ്പിന്റെ ഒച്ച കേട്ടിട്ട്: എബ്രായരുടെ പാളയത്തിൽ ഈ വലിയ ആര്പ്പിന്റെ കാരണം എന്ത് എന്ന് അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
Malayalam Bible POC-ML 2013
ആ ശബ്‌ദം ഫിലിസ്‌ത്യര്‍ കേട്ടു. ഹെബ്രായരുടെ കൂടാരത്തില്‍നിന്ന് പുറപ്പെടുന്ന ഈ ഉഗ്രാട്ടഹാസത്തിന്‍െറ സൂചനയെന്തെന്ന് അവര്‍ തിരക്കി. കര്‍ത്താവിന്‍െറ പേടകം കൂടാരത്തിലെത്തിയെന്ന് അവര്‍ മനസ്‌സിലാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ ആർപ്പുവിളിയുടെ ഘോഷം കേട്ടിട്ട്, “എബ്രായരുടെ പാളയത്തിൽ ഈ ആരവമെന്ത്?” എന്നു ഫെലിസ്ത്യർ അന്വേഷിച്ചു. യഹോവയുടെ പേടകം ഇസ്രായേല്യരുടെ പാളയത്തിലെത്തി എന്നറിഞ്ഞപ്പോൾ