1 Samuel 4:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഫെലിസ്ത്യരേ, നിങ്ങള്‍ ധീരരായിരിക്കുവിന്‍; പൗരുഷം കാട്ടുവിന്‍; അല്ലെങ്കില്‍ എബ്രായര്‍ നമുക്ക് അടിമകളായിരുന്നതുപോലെ നാം അവര്‍ക്ക് അടിമകളാകേണ്ടിവരും; അതുകൊണ്ട് പൗരുഷത്തോടെ പൊരുതുവിന്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിൻ; എബ്രായർ നിങ്ങൾക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങൾ അവർക്കു ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിന്‍; എബ്രായര്‍ നിങ്ങള്‍ക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങള്‍ അവര്‍ക്കും ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫെലിസ്ത്യരേ, ധൈര്യം പൂണ്ട് പൗരുഷം കാണിപ്പിൻ; എബ്രായർ നിങ്ങൾക്ക് ദാസന്മാർ ആയിരുന്നതുപോലെ നിങ്ങൾ അവർക്ക് ആകരുത്; പൗരുഷത്തോടെ യുദ്ധം ചെയ്യുവിൻ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിന്‍; എബ്രായര്‍ നിങ്ങള്‍ക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങള്‍ അവര്‍ക്ക് ആകരുത്; പുരുഷത്വം കാണിച്ചു പൊരുതുവിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഫിലിസ്‌ത്യരേ, നിങ്ങള്‍ ധീരതയോടും പൗരുഷത്തോടുംകൂടെയുദ്‌ധം ചെയ്യുവിന്‍; അല്ലെങ്കില്‍ ഹെബ്രായര്‍ നമുക്കു അടിമകളായിരുന്നതുപോലെ നാം അവര്‍ക്ക് അടിമകളാകേണ്ടിവരും. അതുകൊണ്ട് പൗരുഷത്തോടെപൊരുതുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫെലിസ്ത്യരേ, ധീരരായിരിക്കുക! പൗരുഷം കാണിക്കുക. അല്ലെങ്കിൽ അവർ നിങ്ങൾക്ക് അടിമകളായിരുന്നതുപോലെ, നിങ്ങൾ എബ്രായർക്ക് അടിമകളായിത്തീരും. അതിനാൽ പൗരുഷം കാണിച്ചു പൊരുതുക!”
Recommended Reading