1 Samuel 5:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അടുത്ത പ്രഭാതത്തില്‍ അസ്തോദിലെ ജനം ഉണര്‍ന്നപ്പോള്‍ ദാഗോന്‍റെ ബിംബം സര്‍വേശ്വരന്‍റെ പെട്ടകത്തിന്‍റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു; അവര്‍ അതെടുത്തു പൂര്‍വസ്ഥാനത്തു സ്ഥാപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നാൾ രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവർ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിർത്തി.
Malayalam 1992 MBSI
പിറ്റെന്നാള്‍ രാവിലെ അസ്തോദ്യര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവര്‍ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിര്‍ത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അടുത്ത ദിവസം രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കമിഴ്ന്നുവീണ് കിടക്കുന്നത് കണ്ടു. അവർ ദാഗോനെ എടുത്ത് വീണ്ടും അവന്റെ സ്ഥാനത്ത് നിർത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിറ്റന്നാള്‍ രാവിലെ അസ്തോദ്യര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവര്‍ ദാഗോനെ എടുത്തു വീണ്ടും അവന്‍റെ സ്ഥാനത്തു നിര്‍ത്തി.
Malayalam Bible POC-ML 2013
അടുത്ത ദിവസം പ്രഭാതത്തില്‍ അഷ്‌ദോദിലെ ജനങ്ങള്‍ ഉണര്‍ന്നപ്പോള്‍ ദാഗോന്‍െറ ബിംബം കര്‍ത്താവിന്‍െറ പേടകത്തിനു മുന്‍പില്‍ നിലത്തു മറിഞ്ഞുകിടക്കുന്നതു കണ്ടു. അവര്‍ അതെടുത്ത്‌യഥാപൂര്‍വം സ്‌ഥാപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിറ്റേദിവസം പ്രഭാതത്തിൽ അശ്ദോദിലെ ജനം ഉണർന്നുനോക്കുമ്പോൾ, ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! അവർ ദാഗോനെ എടുത്ത് അവന്റെ പൂർവസ്ഥാനത്തുതന്നെ സ്ഥാപിച്ചു.