1 Samuel 5:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ അസ്തോദിലുള്ള ജനങ്ങളെ കഠിനമായി ശിക്ഷിച്ചു; അവിടുന്ന് അവരെ ഭയപ്പെടുത്തി; അസ്തോദിലും ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പാര്‍ത്തിരുന്നവരില്‍ കുരുക്കള്‍ ബാധിക്കാന്‍ അവിടുന്ന് ഇടയാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവൻ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു.
Malayalam 1992 MBSI
എന്നാല്‍ യഹോവയുടെ കൈ അസ്തോദ്യരുടെമേല്‍ ഭാരമായിരുന്നു; അവന്‍ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താല്‍ ബാധിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യഹോവയുടെ ശിക്ഷ അസ്തോദ്യരുടെമേൽ കഠിനമായിരുന്നു; അവൻ അവരെ നശിപ്പിച്ചു.അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവർക്ക് മൂലരോഗം ബാധിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവന്‍ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ കരം അഷ്‌ദോദിലുള്ള ജനങ്ങള്‍ക്കെതിരേ പ്രബലമായി. അവിടുന്ന് അവരെ ഭയപ്പെടുത്തി. അഷ്‌ദോദിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് കുരുക്കള്‍വരുത്തി അവരെ കഷ്‌ടപ്പെടുത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അശ്ദോദിലും സമീപഗ്രാമങ്ങളിലുമുള്ള ജനങ്ങളുടെമേൽ യഹോവയുടെ കൈ ഭാരമുള്ളതായിത്തീർന്നു. യഹോവ അവർക്കു നാശം വരുത്തുകയും മൂലക്കുരുക്കൾകൊണ്ട് അവരെ പീഡിപ്പിക്കുകയും ചെയ്തു.