1 Samuel 6:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവ്യര്‍ സര്‍വേശ്വരന്‍റെ പെട്ടകവും സ്വര്‍ണരൂപങ്ങള്‍ വച്ചിരുന്ന പെട്ടിയും ഇറക്കി ആ വലിയ കല്ലിന്മേല്‍ വച്ചു. ബേത്ത്-ശേമെശ്നിവാസികള്‍ സര്‍വേശ്വരന് അന്നു ഹോമയാഗങ്ങളും മറ്റു ബലികളും അര്‍പ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവെക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.
Malayalam 1992 MBSI
ലേവ്യര്‍ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികള്‍ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേല്‍ വെച്ചു; ബേത്ത്-ശേമെശ്യര്‍ അന്നു യഹോവേക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അര്‍പ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവ്യർ യഹോവയുടെ പെട്ടകവും സ്വർണ്ണ രൂപങ്ങൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്ന് യഹോവയ്ക്ക് ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവ്യര്‍ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികള്‍ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വച്ചു; ബേത്ത്-ശേമെശ്യര്‍ അന്നു യഹോവയ്ക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അര്‍പ്പിച്ചു.
Malayalam Bible POC-ML 2013
ലേ വ്യര്‍ കര്‍ത്താവിന്‍െറ പേടകവും അതോടൊപ്പം സ്വര്‍ണയുരുപ്പടികള്‍ വച്ചിരുന്ന പെട്ടിയും താഴെയിറക്കി ആ വലിയ കല്ലിന്‍മേല്‍ വച്ചു. ബത്‌ഷെമെഷിലെ ജനങ്ങള്‍ അന്നു ദഹന ബലികളും ഇതരബലികളും കര്‍ത്താവിനു സമര്‍പ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലേവ്യർ യഹോവയുടെ പേടകം സ്വർണരൂപങ്ങൾ അടക്കംചെയ്തിരുന്ന പെട്ടിസഹിതം ഇറക്കി ആ വലിയ പാറപ്പുറത്ത് വെച്ചു. അന്ന് ബേത്-ശേമെശിലെ ജനം യഹോവയ്ക്കു ഹോമയാഗങ്ങളും മറ്റുയാഗങ്ങളും അർപ്പിച്ചു.