1 Samuel 6:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അസ്തോദ്, ഗസ്സ, അസ്കലോന്‍, ഗത്ത്, എക്രോന്‍ എന്നീ പട്ടണങ്ങളില്‍ ഓരോന്നിനും വേണ്ടി അവരെ ബാധിച്ച കുരുക്കളുടെ ഓരോ സ്വര്‍ണരൂപമായിരുന്നു, പ്രായശ്ചിത്തവഴിപാടായി ഫെലിസ്ത്യപ്രഭുക്കന്മാര്‍ കൊടുത്തയച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫെലിസ്ത്യർ യഹോവെക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന്റെ പേർക്കു ഒന്നു, ഗസ്സയുടെ പേർക്കു ഒന്നു, അസ്കലോന്റെ പേർക്കു ഒന്നു, ഗത്തിന്റെ പേർക്കു ഒന്നു, എക്രോന്റെ പേർക്കു ഒന്നു ഇങ്ങനെയായിരുന്നു.
Malayalam 1992 MBSI
ഫെലിസ്ത്യര്‍ യഹോവേക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലകൂരുക്കള്‍ അസ്തോദിന്റെ പേര്‍ക്കും ഒന്നു, ഗസ്സയുടെ പേര്‍ക്കും ഒന്നു, അസ്കലോന്റെ പേര്‍ക്കും ഒന്നു, ഗത്തിന്റെ പേര്‍ക്കും ഒന്നു, എക്രോന്റെ പേര്‍ക്കും ഒന്നു ഇങ്ങനെയായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫെലിസ്ത്യർ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച സ്വർണ്ണം കൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന് ഒന്ന്, ഗസ്സയ്ക്കു് ഒന്ന്, അസ്കലോന് ഒന്ന്, ഗത്തിന് ഒന്ന്, എക്രോന് ഒന്ന് ഇങ്ങനെയായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫെലിസ്ത്യര്‍ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കള്‍ അസ്തോദിന്‍റെ പേര്‍ക്ക് ഒന്ന്, ഗസ്സയുടെ പേര്‍ക്ക് ഒന്ന്, അസ്കലോന്‍റെ പേര്‍ക്ക് ഒന്ന്, ഗത്തിന്‍റെ പേര്‍ക്ക് ഒന്ന്, എക്രോന്‍റെ പേര്‍ക്ക് ഒന്ന് ഇങ്ങനെയായിരുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവിന് പ്രായശ്‌ചിത്തബലിയായി ഫിലിസ്‌ത്യര്‍ സമര്‍പ്പി ച്ചസ്വര്‍ണക്കുരുക്കളില്‍ ഒന്ന് അഷ് ദോദിനും മറ്റൊന്ന് ഗാസായ്‌ക്കും മൂന്നാമത്തേത് അഷ്‌ക്കലോനും നാലാമത്തേത് ഗത്തിനും അഞ്ചാമത്തേത് എക്രാണിനുംവേണ്ടിയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫെലിസ്ത്യർ യഹോവയ്ക്ക് അകൃത്യയാഗമായി കൊടുത്തുവിട്ട സ്വർണമൂലക്കുരുക്കൾ, അശ്ദോദിനും ഗസ്സയ്ക്കും അസ്കലോനും ഗത്തിനും എക്രോനും ഓരോന്നു വീതമായിരുന്നു.