1 Samuel 6:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനുശേഷം അവര്‍ പുരോഹിതന്മാരെയും മന്ത്രവാദികളെയും വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “സര്‍വേശ്വരന്‍റെ പെട്ടകത്തിന്‍റെ കാര്യത്തില്‍ നാം എന്താണു ചെയ്യേണ്ടത്? തിരിച്ചയയ്‍ക്കുമ്പോള്‍ അതോടൊപ്പം എന്തൊക്കെയാണു കൊടുത്തയയ്‍ക്കേണ്ടത്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: നാം യഹോവയുടെ പെട്ടകം സംബന്ധിച്ചു എന്തു ചെയ്യേണ്ടു? അതിനെ അതിന്റെ സ്ഥലത്തേക്കു വിട്ടയക്കേണ്ടതെങ്ങനെ എന്നു ഞങ്ങൾക്കു പറഞ്ഞുതരുവിൻ എന്നു ചോദിച്ചു.
Malayalam 1992 MBSI
എന്നാല്‍ ഫെലിസ്ത്യര്‍ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തിനാം യഹോവയുടെ പെട്ടകം സംബന്ധിച്ചു എന്തു ചെയ്യേണ്ടു? അതിനെ അതിന്റെ സ്ഥലത്തേക്കു വിട്ടയക്കേണ്ടതെങ്ങനെ എന്നു ഞങ്ങള്‍ക്കു പറഞ്ഞുതരുവിന്‍ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: “നാം യഹോവയുടെ പെട്ടകം സംബന്ധിച്ച് എന്ത് ചെയ്യേണം? അതിനെ അതിന്റെ സ്ഥലത്തേക്ക് എങ്ങനെയാണ് തിരിച്ചയക്കേണ്ടത്?” എന്ന് അവർ ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഫെലിസ്ത്യര്‍ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: നാം യഹോവയുടെ പെട്ടകം സംബന്ധിച്ച് എന്തു ചെയ്യേണ്ടൂ? അതിനെ അതിന്‍റെ സ്ഥലത്തേക്കു വിട്ടയയ്ക്കേണ്ടതെങ്ങനെ എന്നു ഞങ്ങള്‍ക്കു പറഞ്ഞുതരുവിന്‍ എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
ഫിലിസ്‌ത്യര്‍ പുരോഹിതന്‍മാരെയും ജ്യോത്‌സ്യന്‍മാരെയും വിളിച്ചുവരുത്തി ചോദിച്ചു: കര്‍ത്താവിന്‍െറ പേടകം നാമെന്തു ചെയ്യണം? പൂര്‍വസ്‌ഥാനത്തേക്കു തിരിച്ചയയ്‌ക്കുമ്പോള്‍ അതോടൊപ്പം നാമെന്താണ്‌ കൊടുത്തയയ്‌ ക്കേണ്ടത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫെലിസ്ത്യർ പുരോഹിതന്മാരെയും ദേവപ്രശ്നംവെക്കുന്നവരെയും വിളിച്ചുവരുത്തി അവരോട്: “യഹോവയുടെ പേടകം നാം എന്തു ചെയ്യണം? അതിന്റെ സ്ഥാനത്തേക്കു നാം അതെങ്ങനെ തിരിച്ചയയ്ക്കണം എന്നു പറഞ്ഞുതന്നാലും” എന്നു പറഞ്ഞു.