1 Samuel 6:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ പെട്ടകം എടുത്തു വണ്ടിയില്‍ വയ്‍ക്കണം; പ്രായശ്ചിത്തവഴിപാടായി നിങ്ങള്‍ കൊടുത്തയയ്‍ക്കുന്ന സ്വര്‍ണരൂപങ്ങള്‍ ഒരു പെട്ടിയിലാക്കി അതിനടുത്തുതന്നെ വയ്‍ക്കുവിന്‍; പിന്നീട് വണ്ടി വിട്ടയയ്‍ക്കുവിന്‍; അതു യഥേഷ്ടം പോകട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വെപ്പിൻ; നിങ്ങൾ അവന്നു പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിന്നരികെ വെച്ചു അതു തനിച്ചുപോകുവാൻ വിടുവിൻ.
Malayalam 1992 MBSI
പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയില്‍ വെപ്പിന്‍; നിങ്ങള്‍ അവന്നു പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തില്‍ അതിന്നരികെ വെച്ചു അതു തനിച്ചുപോകുവാന്‍ വിടുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യഹോവയുടെ പെട്ടകം എടുത്ത് വണ്ടിയിൽ വെക്കുക; നിങ്ങൾ അവന് പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന സ്വർണ്ണ രൂപങ്ങൾ ഒരു ചെല്ലത്തിൽ അതിനരികെവച്ചു വണ്ടി തനിച്ച് പോകുവാൻ അനുവദിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വയ്പിന്‍; നിങ്ങള്‍ അവനു പ്രായശ്ചിത്തമായി കൊടുത്തയയ്ക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിനരികെ വച്ച് അതു തനിച്ചുപോകുവാന്‍ വിടുവിന്‍.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ പേടകമെടുത്ത് വണ്ടിയില്‍ വയ്‌ക്കുക. പ്രായശ്‌ചിത്തബലിക്ക് നിങ്ങള്‍ തയ്യാറാക്കിയ സ്വര്‍ണയുരുപ്പടികള്‍ പെട്ടിക്കുള്ളിലാക്കി അതിന്‍െറ ഒരുവശത്തുവയ്‌ക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ പേടകം എടുത്ത് വണ്ടിയിൽ വെക്കുക! അതിന്റെ പാർശ്വത്തിൽ ഒരു പെട്ടിയിൽ നിങ്ങൾ അകൃത്യയാഗമായി കൊടുത്തയയ്ക്കുന്ന സ്വർണസാധനങ്ങളും വെക്കുക! പിന്നെ വണ്ടി അതിന്റെ വഴിക്കു വിട്ടയയ്ക്കുക.