1 Samuel 7:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കിര്യത്ത്-യെയാരീംനിവാസികള്‍ വന്നു പെട്ടകം എടുത്തു മലമുകളില്‍ താമസിച്ചിരുന്ന അബീനാദാബിന്‍റെ ഭവനത്തിലേക്കു കൊണ്ടുപോയി. പെട്ടകം സൂക്ഷിക്കുന്നതിനു വേണ്ടി അബീനാദാബിന്‍റെ പുത്രനായ എലെയാസാറിനെ അവര്‍ അഭിഷേകം ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കിര്യത്ത്-യെയാരീംനിവാസികൾ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു.
Malayalam 1992 MBSI
കിര്‍യ്യത്ത്-യെയാരീംനിവാസികള്‍ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേല്‍ അബീനാദാബിന്റെ വീട്ടില്‍ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കിര്യത്ത്-യെയാരീമിൽ വസിക്കുന്നവർ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന് ശുദ്ധീകരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കിര്യത്ത്-യെയാരീം നിവാസികള്‍ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്‍റെ വീട്ടിൽ കൊണ്ടുപോയി; അവന്‍റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിനു ശുദ്ധീകരിച്ചു.
Malayalam Bible POC-ML 2013
കിരിയാത്ത്‌യയാറിമിലെ ആളുകള്‍വന്ന്‌ കര്‍ത്താവിന്‍െറ പേടകം ഗിരിമുകളില്‍ താമസിച്ചിരുന്ന അബിനാദാബിന്‍െറ ഭവനത്തില്‍ എത്തിച്ചു. അത്‌ സൂക്‌ഷിക്കുന്നതിന്‌ അബിനാദാബിന്‍െറ പുത്രന്‍ എലെയാസറിനെ അവര്‍ അഭിഷേകം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ കിര്യത്ത്-യെയാരീമിലെ നിവാസികൾ വന്ന് യഹോവയുടെ പേടകം ഏറ്റെടുത്തു. മലമുകളിലുള്ള അബീനാദാബിന്റെ വീട്ടിലേക്ക് അതു കൊണ്ടുപോയി. അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരിനെ വിശുദ്ധീകരിച്ച്, യഹോവയുടെ പേടകം സൂക്ഷിക്കുന്നതിനായി അവർ ചുമതലപ്പെടുത്തി.