1 Samuel 7:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശമൂവേല്‍ ഹോമയാഗമര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ ഫെലിസ്ത്യര്‍ അടുത്തു. അപ്പോള്‍ സര്‍വേശ്വരന്‍ ഒരു ഇടിനാദം മുഴക്കി ഫെലിസ്ത്യരെ സംഭ്രാന്തരാക്കി; അവര്‍ ഓട്ടം തുടങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു.
Malayalam 1992 MBSI
ശമൂവേല്‍ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാല്‍ യഹോവ അന്നു ഫെലിസ്ത്യരുടെമേല്‍ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവര്‍ യിസ്രായേലിനോടു തോറ്റു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേൽ ജനത്തോട് യുദ്ധത്തിനു വന്നു. എന്നാൽ യഹോവ അന്ന് ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ ഭയപ്പെടുത്തി; അവർ യിസ്രായേലിനോട് തോറ്റു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോട് പടയ്ക്ക് അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടി മുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവര്‍ യിസ്രായേലിനോടു തോറ്റു.
Malayalam Bible POC-ML 2013
സാമുവല്‍ ദഹനബലി അര്‍പ്പിച്ചുകൊണ്ടിരിക്കവേ ഫിലിസ്‌ത്യര്‍ ഇസ്രായേല്യരെ ആക്രമിക്കാന്‍ അടുത്തുകൊണ്ടിരുന്നു. കര്‍ത്താവ്‌ ഭയങ്കരമായ ഒരിടിനാദം മുഴക്കി ഫിലിസ്‌ത്യരെ സംഭ്രാന്തരാക്കി. അവര്‍ പലായനം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശമുവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഫെലിസ്ത്യർ ഇസ്രായേലുമായി യുദ്ധത്തിന് അണിനിരന്നു. എന്നാൽ അന്നുതന്നെ യഹോവ ഫെലിസ്ത്യർക്കെതിരേ അത്യുച്ചത്തിൽ ഇടിമുഴക്കി അവരെ പരിഭ്രാന്തരാക്കി; ഇസ്രായേലിന്റെ മുമ്പിൽനിന്ന് അവർ തോറ്റോടി.