1 Samuel 7:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീടു തന്‍റെ ഭവനം സ്ഥിതിചെയ്തിരുന്ന രാമായിലേക്കു തിരിച്ചുപോയി; അവിടെയും ന്യായപാലനം നടത്തിവന്നു; രാമായില്‍ അദ്ദേഹം സര്‍വേശ്വരന് ഒരു യാഗപീഠം പണിയുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെയായിരുന്നു അവന്റെ വീടു; അവിടെവെച്ചും അവൻ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവെക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
Malayalam 1992 MBSI
അവിടെയായിരുന്നു അവന്റെ വീടുഅവിടെവെച്ചും അവന്‍ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവേക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെയായിരുന്നു അവന്റെ വീട്; അവിടെവെച്ചും അവൻ യിസ്രായേലിന് ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെയായിരുന്നു അവന്‍റെ വീട്; അവിടെവച്ചും അവന്‍ യിസ്രായേലിനു ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
Malayalam Bible POC-ML 2013
അനന്തരം, തന്‍െറ ഭവനം സ്‌ഥിതിചെയ്‌തിരുന്ന റാമായിലേക്ക്‌ അവന്‍ മടങ്ങിപ്പോയി. അവിടെയും നീതിപാലനം നടത്തുകയും കര്‍ത്താവിന്‌ ഒരു ബലിപീഠം നിര്‍മിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം അദ്ദേഹം രാമായിലേക്കു മടങ്ങിപ്പോകുമായിരുന്നു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ വീട്. അവിടെയും അദ്ദേഹം ഇസ്രായേലിനു ന്യായപാലനംചെയ്തുവന്നു. അവിടെ രാമയിൽ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.