1 Samuel 7:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ശമൂവേല്‍ മുലകുടിമാറാത്ത ഒരാട്ടിന്‍കുട്ടിയെ സമ്പൂര്‍ണ ഹോമയാഗമായി സര്‍വേശ്വരന് അര്‍പ്പിച്ചു; ശമൂവേല്‍ ഇസ്രായേലിനുവേണ്ടി അവിടുത്തോടു പ്രാര്‍ഥിച്ചു. അവിടുന്ന് അദ്ദേഹത്തിന്‍റെ പ്രാര്‍ഥനയ്‍ക്ക് ഉത്തരമരുളി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്തു യഹോവെക്കു സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ ഉത്തരമരുളി.
Malayalam 1992 MBSI
അപ്പോള്‍ ശമൂവേല്‍ പാല്‍ കുടിക്കുന്ന ഒരു ആട്ടിന്‍ കുട്ടിയെ എടുത്തു യഹോവേക്കു സര്‍വ്വാംഗഹോമം കഴിച്ചു. ശമൂവേല്‍ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു; യഹോവ ഉത്തരമരുളി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്ത് യഹോവയ്ക്ക് സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനു വേണ്ടി യഹോവയോട് പ്രാർത്ഥിച്ചു; യഹോവ ഉത്തരം നൽകി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിന്‍കുട്ടിയെ എടുത്ത് യഹോവയ്ക്കു സര്‍വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനുവേണ്ടി യഹോവയോടു പ്രാര്‍ഥിച്ചു; യഹോവ ഉത്തരമരുളി.
Malayalam Bible POC-ML 2013
സാമുവല്‍ മുലകുടി മാറാത്ത ഒരാട്ടിന്‍കുട്ടിയെ സമ്പൂര്‍ണ ദഹനബലിയായി കര്‍ത്താവിനര്‍പ്പിച്ചു. അവന്‍ ഇസ്രായേലിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. അവിടുന്ന്‌ അവന്‍െറ പ്രാര്‍ഥന ശ്രവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ശമുവേൽ മുലകുടിമാറാത്ത ഒരു ആട്ടിൻകുട്ടിയെ എടുത്ത് അതിനെ യഹോവയ്ക്കു സർവാംഗഹോമയാഗമായി അർപ്പിച്ചു. ഇസ്രായേലിനുവേണ്ടി അദ്ദേഹം യഹോവയോടു നിലവിളിച്ചു. യഹോവ ആ നിലവിളിക്ക് ഉത്തരമരുളുകയും ചെയ്തു.