1 Samuel 9:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പട്ടണത്തില്‍ പ്രവേശിച്ചാലുടന്‍ അദ്ദേഹം ഭക്ഷണത്തിനു പൂജാഗിരിയിലേക്കു പോകും. അതിനുമുമ്പ് നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാം; അദ്ദേഹം യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അദ്ദേഹം എത്തുന്നതുവരെ ജനം ഭക്ഷിക്കുകയില്ല; അതിനുശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കുകയുള്ളൂ; അതുകൊണ്ട് വേഗം ചെല്ലുക; ഇപ്പോള്‍ത്തന്നെ അദ്ദേഹത്തെ കാണാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങൾ അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു.
Malayalam 1992 MBSI
നിങ്ങള്‍ പട്ടണത്തില്‍ കടന്ന ഉടനെ അവന്‍ പൂജാഗിരിയില്‍ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങള്‍ അവനെ കാണേണം; അവന്‍ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവന്‍ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിന്‍; ഇപ്പോള്‍ അവനെ കാണാം എന്നുത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ, അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന് പോകുന്നതിന് മുൻപ് അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവൻ ചെല്ലുന്നതുവരെ ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം” എന്നുത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ പട്ടണത്തിൽ കടന്ന ഉടനെ അവന്‍ പൂജാഗിരിയിൽ ഭക്ഷണത്തിനു പോകുംമുമ്പേ നിങ്ങള്‍ അവനെ കാണേണം; അവന്‍ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവന്‍ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്‍റെശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കയുള്ളൂ; വേഗം ചെല്ലുവിന്‍; ഇപ്പോള്‍ അവനെ കാണാം എന്നുത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
പട്ടണത്തില്‍ ചെന്നാലുടനെ, ഭക്‌ഷണം കഴിക്കാന്‍മലമുകളിലേക്കു പോകുന്നതിനു മുന്‍പ് അവനെ നിങ്ങള്‍ക്കു കാണാം. അവന്‍ ബലി അര്‍പ്പിക്കുന്നതിനുമുന്‍പ് ജനങ്ങള്‍ ഭക്‌ഷിക്കുകയില്ല. ക്‌ഷണിക്കപ്പെട്ടവര്‍ പിന്നീടാണു ഭക്‌ഷിക്കുന്നത്. ഇപ്പോള്‍ത്തന്നെപൊയ്‌ക്കൊള്ളൂ. ഉടനെ അവനെ കാണാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ പട്ടണത്തിൽ പ്രവേശിച്ചാലുടൻ, മലയിലേക്കു ഭക്ഷണത്തിനായി പുറപ്പെടുന്നതിനുമുമ്പുതന്നെ അദ്ദേഹത്തെ കാണണം. അദ്ദേഹം വന്നെത്തുന്നതുവരെ ജനം ഭക്ഷണം കഴിക്കുകയില്ല. കാരണം അദ്ദേഹം യാഗം ആശീർവദിക്കണം; അതിനുശേഷമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷണം കഴിക്കൂ. വേഗം കയറിച്ചെല്ലുക; ഇപ്പോൾത്തന്നെ അദ്ദേഹത്തെ കാണാൻ കഴിയും.”