1 Samuel 9:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നാളെ ഈ സമയത്ത് ബെന്യാമീന്‍ദേശക്കാരനായ ഒരാളെ നിന്‍റെ അടുക്കല്‍ ഞാന്‍ അയയ്‍ക്കും. എന്‍റെ ജനമായ ഇസ്രായേലിന്‍റെ രാജാവായി അവനെ അഭിഷേകം ചെയ്യുക; അവന്‍ എന്‍റെ ജനത്തെ ഫെലിസ്ത്യരില്‍നിന്നു രക്ഷിക്കും; എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാന്‍ കണ്ടു; അവരുടെ നിലവിളി എന്‍റെ അടുക്കല്‍ എത്തിയിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാളെ ഇന്നേരത്തു ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ടു ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.
Malayalam 1992 MBSI
നാളെ ഇന്നേരത്തു ബെന്യാമീന്‍ ദേശക്കാരനായ ഒരാളെ ഞാന്‍ നിന്റെ അടുക്കല്‍ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവന്‍ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കല്‍ എത്തിയിരിക്കകൊണ്ടു ഞാന്‍ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നാളെ ഈ സമയത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്ന് രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു. അതുകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു” എന്ന് അരുളിച്ചെയ്തിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാളെ ഇന്നേരത്ത് ബെന്യാമീന്‍ദേശക്കാരനായ ഒരാളെ ഞാന്‍ നിന്‍റെ അടുക്കൽ അയയ്ക്കും; എന്‍റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യേണം; അവന്‍ എന്‍റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്‍റെ ജനത്തിന്‍റെ നിലവിളി എന്‍റെ അടുക്കൽ എത്തിയിരിക്കകൊണ്ട് ഞാന്‍ അവരെ കടാക്ഷിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തിരുന്നു.
Malayalam Bible POC-ML 2013
നാളെ ഈ സമയത്തു ബഞ്ചമിന്‍െറ നാട്ടില്‍നിന്ന്‌ ഒരുവനെ ഞാന്‍ നിന്‍െറ യടുക്കല്‍ അയയ്‌ക്കും. അവനെ നീ എന്‍െറ ജനത്തിന്‍െറ രാജാവായി അഭിഷേകം ചെയ്യണം. ഫിലിസ്‌ത്യരുടെ കരങ്ങളില്‍നിന്ന്‌ അവരെ അവന്‍ രക്‌ഷിക്കും. എന്‍െറ ജനത്തിന്‍െറ കഷ്‌ടത ഞാന്‍ കാണുകയും അവരുടെ നില വിളി ഞാന്‍ ശ്രവിക്കുകയും ചെയ്‌തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നാളെ ഏകദേശം ഈ നേരത്ത് ബെന്യാമീൻദേശത്തുനിന്ന് ഒരു പുരുഷനെ ഞാൻ നിന്റെ അടുത്തേക്കയയ്ക്കും. എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായി അവനെ അഭിഷേകംചെയ്യുക! അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ സന്നിധിയിൽ എത്തിയിരിക്കുകയാൽ ഞാനവരോട് കരുണകാണിച്ചിരിക്കുന്നു.”