1 Samuel 9:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രഭാതമായപ്പോള്‍ ശമൂവേല്‍ വീടിന്‍റെ മട്ടുപ്പാവില്‍ ചെന്നു ശൗലിനെ വിളിച്ചു പറഞ്ഞു: “എഴുന്നേല്‌ക്കുക, ഞാന്‍ നിന്നെ യാത്രയാക്കും.” ശൗല്‍ എഴുന്നേറ്റു; അവര്‍ വെളിയിലേക്ക് ഇറങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്നു ശൗലിനെ വിളിച്ചു: എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, അവർ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു,
Malayalam 1992 MBSI
അവര്‍ അതികാലത്തു അരുണോദയത്തിങ്കല്‍ എഴുന്നേറ്റു; ശമൂവേല്‍ മുകളില്‍നിന്നു ശൌലിനെ വിളിച്ചുഎഴുന്നേല്‍ക്ക, ഞാന്‍ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌല്‍ എഴുന്നേറ്റു, അവര്‍ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അതിരാവിലെ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്ന് ശൗലിനെ വിളിച്ചു: “എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയയ്ക്കാം” എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, ശൗലും ശമൂവേലും വെളിയിലേക്ക് പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അതികാലത്ത് അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്ന് ശൗലിനെ വിളിച്ചു: എഴുന്നേല്ക്ക, ഞാന്‍ നിന്നെ യാത്ര അയയ്ക്കാം എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, അവര്‍ രണ്ടുപേരും, അവനും ശമൂവേലും തന്നെ, വെളിയിലേക്കു പുറപ്പെട്ടു,
Malayalam Bible POC-ML 2013
പ്രഭാതമായപ്പോള്‍ സാമുവല്‍ വീടിന്‍െറ മുകള്‍ത്തട്ടില്‍ച്ചെന്നു സാവൂളിനെ വിളിച്ചു. എഴുന്നേല്‍ക്കുക; നീ പോകേണ്ടവഴി ഞാന്‍ കാണിച്ചുതരാം. സാവൂള്‍ എഴുന്നേറ്റ് അവനോടുകൂടെ വഴിയിലേക്കിറങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രഭാതത്തിൽ അവർ ഉണർന്നെഴുന്നേറ്റു. ശമുവേൽ മട്ടുപ്പാവിൽചെന്ന് ശൗലിനെ വിളിച്ചു. “എഴുന്നേൽക്കുക. ഇന്നു ഞാൻ താങ്കളെ യാത്രയയയ്ക്കാം,” എന്നു പറഞ്ഞു. ശൗൽ യാത്രയ്ക്ക് ഒരുങ്ങിക്കഴിഞ്ഞപ്പോൾ അവർ ഒന്നിച്ചു യാത്രപുറപ്പെട്ടു.