1 Samuel 9:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഗരാതിര്‍ത്തിയിലെത്തിയപ്പോള്‍ ശമൂവേല്‍ ശൗലിനോടു പറഞ്ഞു: “നമുക്കുമുമ്പേ പോകാന്‍ ഭൃത്യനോടു പറയുക.” അവന്‍ പോയപ്പോള്‍ “സര്‍വേശ്വരന്‍റെ അരുളപ്പാട് അറിയിക്കാന്‍ നീ അല്പസമയം നില്‌ക്കുക” എന്നു ശമൂവേല്‍ ആവശ്യപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോൾ ശമൂവേൽ ശൗലിനോടു: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി;- ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നില്ക്ക എന്നു പറഞ്ഞു.
Malayalam 1992 MBSI
പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോള്‍ ശമൂവേല്‍ ശൌലിനോടുഭൃത്യന്‍ മുമ്പെ കടന്നു പോകുവാന്‍ പറക; - അവന്‍ കടന്നുപോയി;-- ഞാന്‍ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നില്‍ക്ക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പട്ടണത്തിന്റെ പുറത്ത് എത്തിയപ്പോൾ ശമൂവേൽ ശൗലിനോട്: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി; - “ഞാൻ നിന്നോട് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കേണ്ടതിന് നീ അല്പം കാത്തുനില്ക്ക” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പട്ടണത്തിന്‍റെ അറ്റത്ത് എത്തിയപ്പോള്‍ ശമൂവേൽ ശൗലിനോട്: ഭൃത്യന്‍ മുമ്പേ കടന്നുപോകുവാന്‍ പറക;- അവന്‍ കടന്നുപോയി; - ഞാന്‍ നിന്നോടു ദൈവത്തിന്‍റെ അരുളപ്പാട് അറിയിക്കേണ്ടതിന് നീ അല്പം നില്ക്ക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
നഗരപ്രാന്തത്തിലെത്തിയപ്പോള്‍ സാമുവല്‍ സാവൂളിനോടു പറഞ്ഞു: ഭൃത്യനോട്‌ മുന്‍പേപൊയ്‌ക്കൊള്ളാന്‍ പറയുക. അവന്‍ പൊയ്‌ക്കഴിയുമ്പോള്‍ ഒരു നിമിഷം ഇവിടെ നില്‍ക്കുക. അപ്പോള്‍ ദൈവത്തിന്‍െറ വചനം ഞാന്‍ നിന്നോടു പറയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പട്ടണത്തിന്റെ അതിരിലേക്ക് അവർ ഇറങ്ങിക്കൊണ്ടിരുന്നപ്പോൾ ശമുവേൽ ശൗലിനോട്: “ഭൃത്യനോട് മുമ്പോട്ടുകയറി നടന്നുകൊള്ളാൻ പറയുക” എന്നു പറഞ്ഞു. ഭൃത്യൻ അപ്രകാരംചെയ്തു. അപ്പോൾ ശമുവേൽ: “അൽപ്പനേരം നിൽക്കുക! ദൈവത്തിന്റെ അരുളപ്പാട് എനിക്കു താങ്കളെ അറിയിക്കാനുണ്ട്” എന്നു പറഞ്ഞു.