1 Samuel 9:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൃത്യന്‍ പറഞ്ഞു: “എന്‍റെ കൈവശം കാല്‍ ശേക്കെല്‍ വെള്ളി ഉണ്ട്; അതു കൊടുക്കാം; അദ്ദേഹം നമുക്കു വഴി പറഞ്ഞുതരും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭൃത്യൻ ശൗലിനോടു: എന്റെ കയ്യിൽ കാൽശേക്കെൽ വെള്ളിയുണ്ടു; ഇതു ഞാൻ ദൈവപുരുഷന്നു കൊടുക്കാം; അവൻ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.‒
Malayalam 1992 MBSI
ഭൃത്യന്‍ ശൌലിനോടുഎന്റെ കയ്യില്‍ കാല്‍ശേക്കെല്‍ വെള്ളിയുണ്ടു; ഇതു ഞാന്‍ ദൈവപുരുഷന്നു കൊടുക്കാം; അവന്‍ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.--
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭൃത്യൻ ശൗലിനോട്: “എന്റെ കയ്യിൽ കാൽശേക്കെൽ വെള്ളിയുണ്ട്; ഇത് ഞാൻ ദൈവപുരുഷന് കൊടുക്കാം; അവൻ നമുക്ക് വഴി പറഞ്ഞുതരും” എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭൃത്യന്‍ ശൗലിനോട്: എന്‍റെ കൈയിൽ കാൽ ശേക്കെൽ വെള്ളിയുണ്ട്; ഇതു ഞാന്‍ ദൈവപുരുഷനു കൊടുക്കാം; അവന്‍ നമുക്കു വഴി പറഞ്ഞുതരും എന്ന് ഉത്തരം പറഞ്ഞു.-
Malayalam Bible POC-ML 2013
അവനുകൊടുക്കാന്‍ ഒന്നും നമ്മുടെ കൈയിലില്ലല്ലോ. ഭൃത്യന്‍ പറഞ്ഞു: എന്‍െറ കൈയില്‍ കാല്‍ ഷെക്കല്‍ വെള്ളിയുണ്ട്‌. അത്‌ അവനു കൊടുക്കാം. നമ്മുടെ കഴുതകളെ എവിടെ കണ്ടെണ്ടത്താമെന്ന്‌ അവന്‍ പറഞ്ഞുതരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ഭൃത്യൻ വീണ്ടും: “ഇതാ, എന്റെ കൈവശം കാൽ ശേക്കേൽ വെള്ളിയുണ്ട്. ഞാനതു ദൈവപുരുഷനു കാഴ്ചവെക്കാം; നാം പോകേണ്ടതായവഴി അദ്ദേഹം ഉപദേശിച്ചുതരും” എന്നു പറഞ്ഞു.