1 Thessalonians 1:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തുകൊണ്ടെന്നാല്‍ വചനത്താല്‍ മാത്രമല്ല, ശക്തിയാലും പരിശുദ്ധാത്മാവിനാലും, സത്യത്തെക്കുറിച്ചുള്ള പരിപൂര്‍ണമായ ബോധ്യത്താലും ഞങ്ങള്‍ നിങ്ങളെ സുവിശേഷം അറിയിച്ചു. ഞങ്ങള്‍ നിങ്ങളോടുകൂടിയായിരുന്നപ്പോള്‍ എങ്ങനെ ജീവിച്ചു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. അതു നിങ്ങളുടെ നന്മയ്‍ക്കുവേണ്ടിത്തന്നെ ആയിരുന്നു.
Malayalam (ERV) WBTC Bible
ഞങ്ങള്‍ നിങ്ങളെ സുവിശേഷവുമായി സമീപിച്ചത് വെറും വാക്കുകളാലല്ല ശക്തിയാലാണ്. ഇതു സത്യമാണെന്ന് ഞങ്ങള്‍ക്കറിയാവുന്നതുകൊണ്ട് പരിശുദ്ധാത്മാവിനാലാണ് ഞങ്ങള്‍ ഇത് നിങ്ങളുടെയടുത്ത് കൊണ്ടുവന്നത്. നിങ്ങള്‍ക്കു സഹായമാകുന്ന രീതിയില്‍ ഞങ്ങള്‍ എങ്ങനെ നിങ്ങളുടെ ഇടയില്‍ താമസിച്ചുവെന്ന് നിങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ.
Malayalam 1992 MBSI
ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കല്‍ വന്നതു; നിങ്ങളുടെ നിമിത്തം ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ സുവിശേഷം കേവലം വാക്കുകളായിമാത്രമല്ല, പരിശുദ്ധാത്മ ശക്തിയോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നത്; നിങ്ങൾക്ക് വേണ്ടി ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു നിങ്ങൾ അറിഞ്ഞിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടുംകൂടെ ആയിരുന്നു നിങ്ങളുടെ അടുക്കല്‍ വന്നത്; നിങ്ങളുടെ നിമിത്തം ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ എങ്ങനെ പെരുമാറിയിരുന്നു എന്ന് അറിയുന്നുവല്ലോ.
Malayalam Bible POC-ML 2013
എന്തെന്നാല്‍, ഞങ്ങള്‍ നിങ്ങളെ സുവിശേഷം അറിയിച്ചതു വചനത്തില്‍ മാത്രമല്ല, ശക്‌തിയിലും പരിശുദ്‌ധാത്‌മാവിലും ഉത്തമമായ ബോധ്യത്തോടെയുമത്ര. നിങ്ങളുടെയിടയില്‍ നിങ്ങള്‍ക്കുവേണ്ടി എങ്ങനെയാണു ഞങ്ങള്‍ വര്‍ത്തിച്ചിരുന്നതെന്നു നിങ്ങള്‍ക്കറിയാമല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ അറിയിച്ച സുവിശേഷം നിങ്ങളുടെ അടുക്കൽ എത്തിയത് കേവലം പ്രഭാഷണമായിമാത്രമല്ല പിന്നെയോ ശക്തിയോടും പരിശുദ്ധാത്മസാന്നിധ്യത്തോടും ദൃഢനിശ്ചയത്തോടും കൂടെയായിരുന്നു. നിങ്ങളോടൊപ്പം ഞങ്ങൾ ആയിരുന്നപ്പോൾ നിങ്ങൾക്കുവേണ്ടി ഞങ്ങൾ എങ്ങനെ ജീവിച്ചു എന്നറിയാമല്ലോ.