1 Thessalonians 1:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കര്‍ത്താവിനെക്കുറിച്ചുള്ള സന്ദേശത്തിന്‍റെ മാറ്റൊലി നിങ്ങളില്‍നിന്ന് മാസിഡോണിയയിലും അഖായയിലും പരക്കുക മാത്രമല്ല, നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസത്തെ സംബന്ധിച്ച വാര്‍ത്ത എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, അതിനെക്കുറിച്ച് ഞങ്ങള്‍ ഒന്നുംതന്നെ കൂടുതലായി പറയേണ്ടതില്ല.
Malayalam (ERV) WBTC Bible
മക്കെദൊന്യയിലും അഖായയിലും നിങ്ങളില്‍ നിന്നാണ് കര്‍ത്താവിന്‍റെ ഉപദേശം പടര്‍ന്നത്. യഥാര്‍ത്ഥത്തില്‍ എല്ലായിടത്തും ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നു. അതുകൊണ്ട് നിങ്ങളുടെ വിശ്വാസത്തെപ്പറ്റി ജനങ്ങളോട് ഒന്നും തന്നെ ഞങ്ങള്‍ക്ക് പറയേണ്ടതില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ അടുക്കൽ നിന്നു കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നതു മക്കെദൊന്യയിലും അഖായയിലും മാത്രമല്ല, എല്ലാടവും നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ഒന്നും പറവാൻ ആവശ്യമില്ല.
Malayalam 1992 MBSI
നിങ്ങളുടെ അടുക്കല്‍ നിന്നു കര്‍ത്താവിന്റെ വചനം മുഴങ്ങിച്ചെന്നതു മക്കെദൊന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ ഒന്നും പറവാന്‍ ആവശ്യമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ അടുക്കൽ നിന്നു കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നത് മക്കെദൊന്യയിലും അഖായയിലും മാത്രമല്ല, മറ്റ് എല്ലായിടങ്ങളിലും ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഒന്നും തന്നെ ഞങ്ങൾ പറയേണ്ട ആവശ്യമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ അടുക്കല്‍നിന്നു കര്‍ത്താവിന്‍റെ വചനം മുഴങ്ങിച്ചെന്നത് മക്കെദോന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ ഒന്നും പറവാന്‍ ആവശ്യമില്ല.
Malayalam Bible POC-ML 2013
എന്തെന്നാല്‍, നിങ്ങളില്‍നിന്നു കര്‍ത്താവിന്‍െറ വചനം മക്കെദോനിയായിലും അക്കായിയായിലും പ്രതിധ്വനിക്കുക മാത്രമല്ല, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം എല്ലായിടത്തും ചെന്നെത്തുകയും ചെയ്‌തിരിക്കുന്നു. തന്‍മൂലം, അതേക്കുറിച്ചു കൂടുതലായി ഒന്നുംതന്നെ ഞങ്ങള്‍ പറയേണ്ടതില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവിന്റെ വചനം നിങ്ങളിൽനിന്ന് മക്കദോന്യയിലും അഖായയിലും എത്തിച്ചേർന്നു എന്നുമാത്രമല്ല, നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു. അതേക്കുറിച്ച് ഞങ്ങൾ ഇനി ഒന്നും പറയേണ്ടതില്ല.