1 Thessalonians 2:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിതാവ് മക്കളോടെന്നവണ്ണം ഞങ്ങള്‍ നിങ്ങളോട് ഓരോ വ്യക്തിയോടും പെരുമാറി എന്നു നിങ്ങള്‍ക്കറിയാമല്ലോ.
Malayalam (ERV) WBTC Bible
ഒരു അപ്പന്‍ തന്‍റെ മക്കളോടു പെരുമാറും പോലെയാണ് ഞങ്ങളും നിങ്ങളോട് ഓരോരുത്തരോടും പെരുമാറിയതെന്ന് നിങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം
Malayalam 1992 MBSI
തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാന്‍ തക്കവണ്ണം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ അറിയുന്നതുപോലെ തന്റെ രാജ്യത്തിനും മഹത്വത്തിനും നിങ്ങളെ വിളിക്കുന്ന ദൈവത്തിന് യോഗ്യമായി നടപ്പാൻ തക്കവണ്ണം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്‍റെ രാജ്യത്തിനും മഹത്ത്വത്തിനും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായി നടപ്പാന്‍ തക്കവണ്ണം
Malayalam Bible POC-ML 2013
പിതാവു മക്കളെയെന്നപോലെ ഞങ്ങള്‍ നിങ്ങളെ ഉപദേശിക്കുകയും പ്രാത്‌സാഹിപ്പിക്കുകയും അനുശാസിക്കുകയും ചെയ്‌തുവെന്ന കാര്യം നിങ്ങള്‍ക്ക റിയാമല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ നിങ്ങളോടു പെരുമാറിയത് ഒരു പിതാവ് സ്വന്തം മക്കളോടു പെരുമാറുന്നതുപോലെ ആയിരുന്നുവെന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങളെ അവിടത്തെ രാജ്യത്തിലേക്കും മഹത്ത്വത്തിലേക്കും വിളിക്കുന്ന ദൈവത്തിന് യോഗ്യരായി ജീവിതം നയിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും ഉത്തേജിപ്പിക്കാനുമാണ് ഇപ്രകാരം പെരുമാറിയത്.