1 Thessalonians 2:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ സന്ദേശം ഞങ്ങള്‍ നിങ്ങളെ അറിയിച്ചപ്പോള്‍ മനുഷ്യന്‍റെ സന്ദേശമായിട്ടല്ല, വാസ്തവത്തില്‍ അത് ആയിരിക്കുന്നതുപോലെ ദൈവത്തിന്‍റെ സന്ദേശമായിത്തന്നെ നിങ്ങള്‍ അതു കേട്ടു സ്വീകരിച്ചു. ദൈവത്തിനു ഞങ്ങള്‍ നിരന്തരമായി സ്തോത്രം ചെയ്യുന്നതിന് അതും കാരണമാണ്. വിശ്വാസികളായ നിങ്ങളില്‍ ദൈവം പ്രവര്‍ത്തിക്കുന്നു.
Malayalam (ERV) WBTC Bible
ഞങ്ങളില്‍ നിന്നുള്ള സന്ദേശം നിങ്ങള്‍ കേട്ടപ്പോള്‍ മനുഷ്യവചനമായിട്ടല്ല, പിന്നെയോ ദൈവവാക്കുകളായി നിങ്ങള്‍ സ്വീകരിച്ചു. യഥാര്‍ത്ഥമായി അത് അങ്ങനെയാണ്. ദൈവത്തിന്‍റെ ദൂത് വിശ്വസിക്കുന്ന നിങ്ങളില്‍ ആ സന്ദേശം പ്രവര്‍ത്തിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടുമിരിക്കുന്നു.
Malayalam 1992 MBSI
ഞങ്ങള്‍ പ്രസംഗിച്ച ദൈവവചനം നിങ്ങള്‍ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാല്‍ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാല്‍ ഞങ്ങള്‍ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളില്‍ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ട്, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ട് തന്നേ കൈക്കൊണ്ടതിനാലും വിശ്വസിക്കുന്ന നിങ്ങളിൽ ആ ദൈവവചനം വ്യാപരിച്ചുകൊണ്ടിരിക്കുന്നതിനാലും, ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ പ്രസംഗിച്ച ദൈവവചനം നിങ്ങള്‍ കേട്ടു, മനുഷ്യന്‍റെ വചനമായിട്ടല്ല സാക്ഷാല്‍ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാല്‍ ഞങ്ങള്‍ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളില്‍ അത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു.
Malayalam Bible POC-ML 2013
ഞങ്ങളില്‍നിന്നു നിങ്ങള്‍ ശ്രവി ച്ചദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നയഥാര്‍ഥ ദൈവത്തിന്‍െറ വചനമായിട്ടാണു നിങ്ങള്‍ സ്വീകരിച്ചത്‌. അതിനു ഞങ്ങള്‍ നിരന്തരം ദൈവത്തിനു നന്‌ദി പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചത് കേവലം മാനുഷികവാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ വചനമായിട്ടു തന്നെയായിരുന്നു. വിശ്വസിക്കുന്ന നിങ്ങളിൽ ഇപ്പോഴും അതു പ്രവർത്തനനിരതമായിരിക്കുന്നു. അതുനിമിത്തം ഞങ്ങൾ ദൈവത്തിനു നിരന്തരം സ്തോത്രംചെയ്യുന്നു.