1 Thessalonians 2:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരരേ, ക്രിസ്തുഭക്തരായ യെഹൂദ്യയിലെ ദൈവസഭകള്‍ക്കുണ്ടായ അനുഭവം നിങ്ങള്‍ക്കും ഉണ്ടായി. യെഹൂദന്മാരില്‍നിന്ന് അവര്‍ സഹിച്ചതുപോലെയുള്ള പീഡനങ്ങള്‍ നിങ്ങളും സ്വന്തം നാട്ടുകാരില്‍നിന്നു സഹിച്ചു.
Malayalam (ERV) WBTC Bible
സഹോദരരേ, യെഹൂദ്യയില്‍ ക്രിസ്തുവിലുള്ള ദൈവത്തിന്‍റെ സഭകള്‍ പോലെയാണു നിങ്ങളും. യെഹൂദ്യയിലുള്ളവര്‍ ഇതര യെഹൂദരില്‍ നിന്നും കഷ്ടം സഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ സ്വരാജ്യക്കാരില്‍ നിന്നും അതുപോലെ കഷ്ടം സഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ.
Malayalam 1992 MBSI
സഹോദരന്മാരേ, യെഹൂദ്യയില്‍ ക്രിസ്തുയേശുവിലുള്ള ദൈവസഭകള്‍ക്കു നിങ്ങള്‍ അനുകാരികളായിത്തീര്‍ന്നു. അവര്‍ യെഹൂദരാല്‍ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാല്‍ അനുഭവിച്ചുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്ക് നിങ്ങൾ അനുകാരികളായിത്തീർന്നിരിക്കുന്നു. അവർ യെഹൂദരാൽ സഹിച്ചത് തന്നേ നിങ്ങളും സ്വജാതിക്കാരാൽ സഹിച്ചുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, യെഹൂദ്യയില്‍ ക്രിസ്തുയേശുവിലുള്ള ദൈവസഭകള്‍ക്കു നിങ്ങള്‍ അനുകാരികളായിത്തീര്‍ന്നു. അവര്‍ യെഹൂദരാല്‍ അനുഭവിച്ചതുതന്നെ നിങ്ങളും സ്വജാതിക്കാരാല്‍ അനുഭവിച്ചുവല്ലോ.
Malayalam Bible POC-ML 2013
സഹോദരരേ, നിങ്ങള്‍യൂദയായില്‍ യേശുക്രിസ്‌തുവിന്‍െറ നാമത്തിലുള്ള ദൈവത്തിന്‍െറ സഭകളെ അനുകരിക്കുന്നവരായിത്തീര്‍ന്നു. എങ്ങനെയെന്നാല്‍, യഹൂദരില്‍നിന്ന്‌ അവര്‍ സഹിച്ചവയെല്ലാംതന്നെ സ്വന്തംനാട്ടുകാരില്‍നിന്നു നിങ്ങളും സഹിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, സ്വന്തം ജനത്തിൽനിന്ന് കഷ്ടം സഹിച്ചുകൊണ്ട് നിങ്ങളും യെഹൂദ്യ നാട്ടിൽ യെഹൂദരിൽനിന്നുതന്നെ കഷ്ടം സഹിച്ച ക്രിസ്തുയേശുവിലുള്ള ദൈവസഭകളെ അനുകരിക്കുന്നവരായിത്തീർന്നു.