1 Thessalonians 2:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രക്ഷ കൈവരുത്തുന്ന സുവിശേഷം വിജാതീയരോടു പ്രസംഗിക്കുന്നതില്‍നിന്നു ഞങ്ങളെ പിന്തിരിപ്പിക്കുവാന്‍ അവര്‍ പരിശ്രമിക്കുകപോലും ചെയ്തു. അങ്ങനെ അവരുടെ പാപങ്ങളുടെ ആകെത്തുക പൂര്‍ത്തിയാക്കുന്നു. ഇപ്പോള്‍ ദൈവത്തിന്‍റെ ന്യായവിധി അവരുടെമേല്‍ വന്നിരിക്കുന്നു.
Malayalam (ERV) WBTC Bible
ജാതികള്‍ രക്ഷിക്കപ്പെടുന്നതിനായി ഞങ്ങള്‍ അവരെ പഠിപ്പിക്കുന്നു. എന്നാല്‍ ആ യെഹൂദര്‍ നേരത്തേതന്നെയുള്ള പാപത്തിനു മീതെ ഏറെ പാപം കൂട്ടുകയാണ് ചെയ്യുന്നത്. ദൈവകോപം പൂര്‍ണ്ണമായി അവരില്‍ വന്നിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജാതികൾ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു.
Malayalam 1992 MBSI
ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങള്‍ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര്‍ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാല്‍ ദൈവക്രോധം അവരുടെമേല്‍ മുഴുത്തുവന്നിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജാതികൾ രക്ഷിയ്ക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ വന്നെത്തിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങള്‍ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര്‍ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാല്‍ ദൈവക്രോധം അവരുടെമേല്‍ മുഴുത്തുവന്നിരിക്കുന്നു.
Malayalam Bible POC-ML 2013
വിജാതീയരുടെ രക്‌ഷയെക്കരുതി അവരോടു പ്രസംഗിക്കുന്നതില്‍നിന്നു ഞങ്ങളെ തടസ്‌സപ്പെടുത്തിക്കൊണ്ട് അവര്‍ ദൈവത്തെ അപ്രീതിപ്പെടുത്തുകയും എല്ലാ മനുഷ്യരെയും എതിര്‍ക്കുകയും ചെയ്യുന്നു. അങ്ങനെ, അവര്‍ തങ്ങളുടെ പാപങ്ങളുടെ അള വു പൂര്‍ത്തിയാക്കുന്നു. ഇതാ, അവസാനംദൈവത്തിന്‍െറ ക്രോധം അവരുടെമേല്‍ നിപതിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദേതരർ രക്ഷിക്കപ്പെടാതിരിക്കാൻ അവരോടു പ്രസംഗിക്കുന്നതിൽനിന്ന് ഞങ്ങളെ നിരോധിക്കുന്നു. അവർ തങ്ങളുടെ പാപങ്ങൾ എപ്പോഴും കൂമ്പാരമായി കൂട്ടുന്നു. ഇത് നിമിത്തം ദൈവക്രോധം പൂർണമായി അവരുടെമേൽ നിപതിച്ചിരിക്കുന്നു.