1 Thessalonians 2:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരരേ, ഞങ്ങള്‍ അല്പകാലത്തേക്കു ശരീരംകൊണ്ട് നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞിരുന്നു; എങ്കിലും ഹൃദയംകൊണ്ടു സമീപസ്ഥരായിരുന്നു. വീണ്ടും നിങ്ങളെ കാണാന്‍ എത്രവളരെ വാഞ്ഛിച്ചു!
Malayalam (ERV) WBTC Bible
സഹോദരരേ, അല്പകാലം ഞങ്ങള്‍ നിങ്ങളില്‍ നിന്നും വേര്‍പിരിക്കപ്പെട്ടു. (ഞങ്ങള്‍ അവിടെ ഇല്ലായിരുന്നുവെങ്കിലും ഞങ്ങളുടെ വിചാരങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.) ഞങ്ങള്‍ നിങ്ങളെ കാണാനായി ആഗ്രഹിച്ചു. അങ്ങനെ ചെയ്യുവാനായി ഞങ്ങള്‍ വളരെ പരിശ്രമിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു.
Malayalam 1992 MBSI
സഹോദരന്മാരേ, ഞങ്ങള്‍ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാന്‍ ഏറ്റവും അധികം ശ്രമിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്ക് ഹൃദയംകൊണ്ടല്ല, ഞങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് നിങ്ങളെ വിട്ടുപിരിഞ്ഞിട്ട് അതിയായ ആഗ്രഹത്തോടെ വീണ്ടും നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും അധികം ശ്രമിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, ഞങ്ങള്‍ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹുകാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്‍മാന്‍ ഏറ്റവും അധികം ശ്രമിച്ചു.
Malayalam Bible POC-ML 2013
സഹോദരരേ, ആത്‌മനാ അല്ലെങ്കിലും ശാരീരികമായി കുറച്ചുനാളത്തേക്കു ഞങ്ങള്‍ നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞു. അതുകൊണ്ട്‌, നിങ്ങളെ മുഖാഭിമുഖം വീണ്ടും കാണാന്‍ അതീവ താത്‌പര്യത്തോടും ആകാംക്‌ഷയോടുംകൂടെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ സഹോദരങ്ങളേ, മനസ്സില്ലാമനസ്സോടെയാണെങ്കിലും നിങ്ങളിൽനിന്നും അൽപ്പകാലം, ഹൃദയംകൊണ്ടല്ല ശരീരംകൊണ്ടു വേർപിരിഞ്ഞതിനാൽ ഞങ്ങൾ നിങ്ങളെ മുഖാമുഖം കാണാൻ തീവ്രമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു.