1 Thessalonians 2:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ തന്‍റെ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്ന ഒരു അമ്മയെപ്പോലെ ഞങ്ങള്‍ നിങ്ങളോട് ആര്‍ദ്രതയോടെ വര്‍ത്തിച്ചു.
Malayalam (ERV) WBTC Bible
ഞങ്ങള്‍ ക്രിസ്തുവിന്‍റെ അപ്പൊസ്തലരാണ്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ അടുത്തായിരുന്നപ്പോള്‍, കാര്യങ്ങള്‍ ചെയ്യിക്കുന്നതിനായി അധികാരം ഞങ്ങള്‍ക്ക് ഉപ യോഗിക്കാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളോട് വളരെ സൌമ്യരായിരുന്നു. തന്‍റെ മക്കളെ കരുതുന്ന ഒരു അമ്മയെപ്പോലായിരുന്നു ഞങ്ങള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.
Malayalam 1992 MBSI
ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ആര്‍ദ്രതയുള്ളവരായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ആര്‍ദ്രതയുള്ളവരായിരുന്നു.
Malayalam Bible POC-ML 2013
ധാത്രി കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളുടെയിടയില്‍ സൗമ്യമായി പെരുമാറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെയോ, ഞങ്ങൾ നിങ്ങളുടെ മധ്യത്തിൽ ശിശുക്കളെപ്പോലെയായിരുന്നു. ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെയാണ് ഞങ്ങൾ നിങ്ങളെ ആർദ്രതയോടെ പരിചരിച്ചത്.