1 Thessalonians 2:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം നിമിത്തം ദൈവത്തിന്‍റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ ജീവന്‍പോലും നിങ്ങള്‍ക്കു പങ്കുവയ്‍ക്കുവാന്‍ ഞങ്ങള്‍ സന്നദ്ധരായിരുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് അത്ര പ്രിയങ്കരരാണ്.
Malayalam (ERV) WBTC Bible
ഞങ്ങള്‍ നിങ്ങളെ ഏറെ സ്നേഹിച്ചു. അതിനാല്‍ ദൈവത്തിന്‍റെ സുവിശേഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരായിരുന്നു. അതുമാത്രമല്ല ഞങ്ങളുടെ ജീവനെക്കൂടി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.
Malayalam 1992 MBSI
ഇങ്ങനെ ഞങ്ങള്‍ നിങ്ങളെ ഔമനിച്ചുകൊണ്ടു നിങ്ങള്‍ക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാന്‍ മാത്രമല്ല, നിങ്ങള്‍ ഞങ്ങള്‍ക്കു പ്രിയരാകയാല്‍ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാന്‍ ഒരുക്കമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ വാത്സല്യത്തോടെ ദൈവത്തിന്റെ സുവിശേഷം പങ്കുവെപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ ഞങ്ങള്‍ നിങ്ങളെ ഓമനിച്ചുകൊണ്ട് നിങ്ങള്‍ക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാന്‍ മാത്രമല്ല, നിങ്ങള്‍ ഞങ്ങള്‍ക്കു പ്രിയരാകയാല്‍ ഞങ്ങളുടെ പ്രാണനുംകൂടെ വച്ചുതരുവാന്‍ ഒരുക്കമായിരുന്നു.
Malayalam Bible POC-ML 2013
നിങ്ങളോടുള്ള അതീവതാത്‌പര്യം നിമിത്തം ദൈവത്തിന്‍െറ സുവിശേഷംമാത്രമല്ല, ഞങ്ങളുടെ ജീവനെത്തന്നെയും നിങ്ങള്‍ക്കായി പങ്കുവയ്‌ക്കാന്‍ ഞങ്ങള്‍ സന്നദ്‌ധരായി. കാരണം, നിങ്ങള്‍ അത്രമാത്രം ഞങ്ങളുടെ വാത്‌സല്യഭാജനങ്ങളായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ഞങ്ങളുടെ വത്സലർ ആയിത്തീർന്നതിനാൽ, ദൈവത്തിന്റെ സുവിശേഷംമാത്രമല്ല; ഞങ്ങളുടെ പ്രാണനുംകൂടി നിങ്ങൾക്കായി നൽകാൻ ഞങ്ങൾ തൽപ്പരർ ആയിരുന്നു.