1 Thessalonians 2:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരരേ, ഞങ്ങള്‍ എങ്ങനെ വേലചെയ്തു എന്നും, എത്ര കഠിനമായി അധ്വാനിച്ചു എന്നും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. ഞങ്ങളുടെ ചെലവിന്‍റെ കാര്യത്തില്‍ നിങ്ങളിലാര്‍ക്കും ബുദ്ധിമുട്ടാണ്ടാകാതിരിക്കുന്നതിന് ഞങ്ങള്‍ രാവും പകലും അധ്വാനിച്ചുകൊണ്ടാണ് ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചത്.
Malayalam (ERV) WBTC Bible
സഹോദരരേ, ഞങ്ങള്‍ എന്തുമാത്രം കഠിനാദ്ധ്വാനം ചെയ്തു എന്ന് നിങ്ങള്‍ ഓര്‍മ്മിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. രാപ്പകല്‍ ഞങ്ങള്‍ അദ്ധ്വാനിച്ചു നിങ്ങളോട് സുവിശേഷം പ്രസംഗിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പണം തന്ന് നിങ്ങള്‍ക്കു ഭാരമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
Malayalam 1992 MBSI
സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങള്‍ ഔര്‍ക്കുംന്നുവല്ലോ; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങള്‍ രാവും പകലും വേല ചെയ്തു കൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാരേ, ഞങ്ങളുടെ കഠിനാദ്ധ്വാനങ്ങൾ നിങ്ങൾ ഓർമ്മിക്കുന്നുണ്ടല്ലോ നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ച് ഞങ്ങൾ രാവും പകലും വേല ചെയ്തു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, ഞങ്ങളുടെ അധ്വാനവും പ്രയാസവും നിങ്ങള്‍ ഓര്‍ക്കുന്നുവല്ലോ; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങള്‍ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു.
Malayalam Bible POC-ML 2013
സഹോദരരേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങള്‍ക്ക്‌ ഓര്‍മയുണ്ടല്ലോ. ദൈവത്തിന്‍െറ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളിലാര്‍ക്കും ഭാരമായിത്തീരരുതെന്നു കരുതി രാപ കല്‍ അധ്വാനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, ഞങ്ങൾ ദൈവത്തിന്റെ സുവിശേഷം നിങ്ങളെ അറിയിച്ചപ്പോൾ നിങ്ങൾക്കൊരു ഭാരമാകരുത് എന്നു കരുതിയാണ് ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തിരുന്നത്. ഇതു നിങ്ങൾ നിശ്ചയമായും ഓർക്കുമല്ലോ.