1 Thessalonians 3:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാം പീഡിപ്പിക്കപ്പെടും എന്നു ഞങ്ങള്‍ നിങ്ങളോടുകൂടിയായിരുന്നപ്പോള്‍, നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അങ്ങനെതന്നെ സംഭവിച്ചു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
Malayalam (ERV) WBTC Bible
ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട് നമ്മള്‍ എല്ലാവരും വളരെയധികം സഹിക്കേണ്ടതായുണ്ടെന്ന്. ഞങ്ങള്‍ പറഞ്ഞതുപോലെ സംഭവിച്ചുവെന്ന് നിങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങൾ നിങ്ങളോടു കൂടെ ഇരുന്നപ്പോൾ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നു.
Malayalam 1992 MBSI
നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങള്‍ നിങ്ങളോടു കൂടെ ഇരുന്നപ്പോള്‍ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങള്‍ അറിയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ നിങ്ങളോടു കൂടെ ഇരുന്നപ്പോൾ നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു മുമ്പുകൂട്ടി പറഞ്ഞത് പോലെ തന്നേ സംഭവിച്ചു എന്നു നിങ്ങൾ അറിയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാം കഷ്ടമനുഭവിക്കേണ്ടിവരും എന്ന് ഞങ്ങള്‍ നിങ്ങളോടുകൂടെ ഇരുന്നപ്പോള്‍ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ട്; അവ്വണ്ണംതന്നെ സംഭവിച്ചു എന്ന് നിങ്ങള്‍ അറിയുന്നു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, ഞങ്ങള്‍ക്കു ക ഷ്‌ടതകള്‍ സഹിക്കേണ്ടിവരുമെന്നു നിങ്ങളോടുകൂടെയായിരുന്നപ്പോള്‍ത്തന്നെ ഞങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. അപ്രകാരം തന്നെ സംഭവിച്ചിരിക്കുന്നു. അതു നിങ്ങള്‍ക്കറിയുകയും ചെയ്യാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമുക്കു പീഡനം ഉണ്ടാകുമെന്നു ഞങ്ങൾ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ മുൻകൂട്ടി പറഞ്ഞുകൊണ്ടിരുന്നു. അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് നിങ്ങൾ നന്നായി അറിയുന്നല്ലോ.