1 Thessalonians 3:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇപ്പോള്‍ ഇതാ, നിങ്ങളുടെ സ്നേഹത്തെയും വിശ്വാസത്തെയും സംബന്ധിച്ചുള്ള സന്തോഷവാര്‍ത്തയുമായി തിമൊഥെയോസ് നിങ്ങളുടെ അടുക്കല്‍നിന്നു മടങ്ങിയെത്തിയിരിക്കുന്നു. നിങ്ങളെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഞങ്ങളെ കാണാന്‍ നിങ്ങളും ആഗ്രഹിക്കുന്നു എന്നും, നിങ്ങള്‍ എപ്പോഴും ഞങ്ങളെ സ്നേഹപൂര്‍വം അനുസ്മരിക്കുന്നു എന്നും, അയാള്‍ ഞങ്ങളോടു പറഞ്ഞു.
Malayalam (ERV) WBTC Bible
എന്നാല്‍ നിങ്ങളുടെ ഇടയില്‍ നിന്നും ഇപ്പോള്‍ തിരികെവന്ന തിമൊഥെയൊസ് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും കുറിച്ച് ഞങ്ങളോട് നല്ല കാര്യങ്ങള്‍ പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ നല്ല വിധത്തില്‍ ഓര്‍ക്കുന്നുവെന്നും, നിങ്ങള്‍ ഞങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും തിമൊഥെയൊസ് പറഞ്ഞു. ഞങ്ങളുടെ കാര്യവും അതുതന്നെ - നിങ്ങളെ കാണാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്നു വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാണ്മാൻ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങൾക്കു എപ്പോഴും നല്ല ഓർമ്മ ഉണ്ടു എന്നും ഞങ്ങളോടു സദ്വർത്തമാനം അറിയിച്ച കാരണത്താൽ,
Malayalam 1992 MBSI
ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കല്‍നിന്നു വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങള്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളെയും കാണ്മാന്‍ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു എപ്പോഴും നല്ല ഔര്‍മ്മ ഉണ്ടു എന്നും ഞങ്ങളോടു സദ്വര്‍ത്തമാനം അറിയിച്ച കാരണത്താല്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കൽനിന്ന് വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങൾ നിങ്ങളെ കാണ്മാൻ വാഞ്ചിക്കുന്നതുപോലെ നിങ്ങൾ ഞങ്ങളെയും കാണ്മാൻ വാഞ്ചിച്ചുകൊണ്ട് ഞങ്ങളെക്കുറിച്ച് നിങ്ങൾക്ക് എപ്പോഴും നല്ല ഓർമ്മ ഉണ്ട് എന്ന് ഞങ്ങളോടു ശുഭവാർത്ത അറിയിച്ച കാരണത്താൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കല്‍നിന്നു വന്ന് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങള്‍ നിങ്ങളെ കാണ്‍മാന്‍ വാഞ്ഛിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളെയും കാണ്‍മാന്‍ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങള്‍ക്ക് എപ്പോഴും നല്ല ഓര്‍മ ഉണ്ട് എന്നും ഞങ്ങളോടു സദ്വര്‍ത്തമാനം അറിയിച്ച കാരണത്താല്‍,
Malayalam Bible POC-ML 2013
എന്നാല്‍, തിമോത്തേയോസ്‌ നിങ്ങളുടെ വിശ്വാസത്തെയും സ്‌നേഹത്തെയും സംബന്‌ധിക്കുന്ന സദ്‌വാര്‍ത്തയുമായി ഞങ്ങളുടെ അടുത്തു മടങ്ങിയെത്തി. നിങ്ങള്‍ ഞങ്ങളെ സ്‌നേഹപൂര്‍വം സദാ സ്‌മരിക്കുന്നെന്നും, ഞങ്ങള്‍ നിങ്ങളെക്കാണാന്‍ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങള്‍ക്കും ഞങ്ങളെക്കാണാന്‍ ആഗ്രഹമുണ്ടെന്നും അവന്‍ അറിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ തിമോത്തിയോസ് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയുംകുറിച്ചുള്ള സദ്വാർത്തയുമായി ഞങ്ങളുടെ അടുത്ത് മടങ്ങിയെത്തി. നിങ്ങൾ എപ്പോഴും ഞങ്ങളെ സ്നേഹപൂർവം സ്മരിക്കുന്നുണ്ടെന്നും നിങ്ങളെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങളും ഞങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.