1 Thessalonians 3:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളെപ്രതി ഇപ്പോള്‍ ഞങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നു. നിങ്ങള്‍ നിമിത്തം ദൈവസന്നിധിയില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ആനന്ദത്തിന്‍റെ പേരില്‍ ഞങ്ങള്‍ എങ്ങനെ സ്തോത്രം ചെയ്യാതിരിക്കും!
Malayalam (ERV) WBTC Bible
നിങ്ങള്‍ കാരണം നമ്മുടെ ദൈവമുന്പാകെ ഞങ്ങള്‍ക്ക് ഏറെ ആനന്ദം ഉണ്ട്. ഞങ്ങള്‍ക്ക് അനുഭവപ്പെടുന്ന സന്തോഷത്തിനു തക്ക നന്ദി ദൈവത്തിനു പറയാന്‍ ഞങ്ങള്‍ക്കാവില്ലെങ്കിലും ഞങ്ങളവനു നന്ദി പറയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ നിങ്ങളെച്ചൊല്ലി ഞങ്ങൾ സന്തോഷിക്കുന്ന സകല സന്തോഷത്തിന്നും തക്കതായി ദൈവത്തിന്നു എന്തൊരു സ്തോത്രം ചെയ്‌വാൻ ഞങ്ങളാൽ കഴിയും?
Malayalam 1992 MBSI
നമ്മുടെ ദൈവത്തിന്റെ സന്നിധിയില്‍ നിങ്ങളെച്ചൊല്ലി ഞങ്ങള്‍ സന്തോഷിക്കുന്ന സകല സന്തോഷത്തിന്നും തക്കതായി ദൈവത്തിന്നു എന്തൊരു സ്തോത്രം ചെയ്‍വാന്‍ ഞങ്ങളാല്‍ കഴിയും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ നിമിത്തം നമ്മുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങൾ സന്തോഷിക്കുന്ന സകല സന്തോഷത്തിനും എത്രത്തോളം ദൈവത്തിന് സ്തോത്രം കരേറ്റുവാൻ ഞങ്ങളാൽ കഴിയും!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മുടെ ദൈവത്തിന്റെ സന്നിധിയില്‍ നിങ്ങളെച്ചൊല്ലി ഞങ്ങള്‍ സന്തോഷിക്കുന്ന സകല സന്തോഷത്തിനും തക്കതായി ദൈവത്തിന് എന്തൊരു സ്തോത്രം ചെയ്‍വാന്‍ ഞങ്ങളാല്‍ കഴിയും?
Malayalam Bible POC-ML 2013
ദൈവസന്നിധിയില്‍ നിങ്ങള്‍ മൂലം ഞങ്ങളനുഭവിക്കുന്ന ആനന്‌ദത്തിനു നിങ്ങളുടെ പേരില്‍ ദൈവത്തിന് എങ്ങനെ നന്‌ദി പ്രകാശിപ്പിക്കും!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾനിമിത്തം ദൈവസന്നിധിയിൽ ഞങ്ങൾ അനുഭവിക്കുന്ന സകല ആനന്ദത്തിനുമായി ദൈവത്തിനു മതിയായവിധം നന്ദി പറയാൻ ഞങ്ങൾക്കെങ്ങനെ കഴിയും?