1 Thessalonians 4:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ, അവനവന്‍റെ ജോലി ചെയ്ത്, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.
Malayalam (ERV) WBTC Bible
സമാധാനജീവിതം നയിക്കാന്‍ ആവുന്നതു ശ്രമിക്കുക. നിങ്ങളുടെ സ്വന്തം ചുമതലകള്‍ ചെയ്യുവിന്‍. നിങ്ങളുടെ ജീവിത സന്ധാരണത്തിനു വേണ്ടി വേല ചെയ്യുക. ഇതൊക്കെ ഞങ്ങള്‍ നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
Malayalam 1992 MBSI
പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്രിസ്തുവിശ്വാസികൾ അല്ലാത്തവരോട് ബഹുമാനത്തോടെ പെരുമാറുവാനും, ഒന്നിനും ഒരു കുറവില്ലാത്തവരായിരിക്കുവാനും വേണ്ടി
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിനും മുട്ടില്ലാതിരിപ്പാനുംവേണ്ടി
Malayalam Bible POC-ML 2013
ശാന്തരായി ജീവിക്കാന്‍ ഉത്‌സാഹിക്കുവിന്‍. സ്വന്തം കാര്യങ്ങളില്‍ ശ്രദ്‌ധാലുക്കളാകുവിന്‍. സ്വന്തംകൈകൊണ്ട്‌ അധ്വാനിക്കുവിന്‍. ഇതൊക്കെ ഞങ്ങള്‍ നേരത്തെനിങ്ങളോടു പറഞ്ഞിട്ടുള്ളതാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ, സ്വന്തംകാര്യം നോക്കി നിങ്ങളുടെ ഉപജീവനം നടത്തി ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ജീവിതലക്ഷ്യം. അങ്ങനെ നിങ്ങൾക്ക് അന്യരുടെ ആദരവ് ആർജിക്കാനും നിങ്ങളുടെ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും കഴിയും.