1 Thessalonians 4:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇപ്പോള്‍ ഞങ്ങള്‍ കര്‍ത്താവിന്‍റെ ഉപദേശമാണ് നിങ്ങള്‍ക്കു നല്‌കുന്നത്; കര്‍ത്താവിന്‍റെ പ്രത്യാഗമനദിവസം ജീവനോടുകൂടി ഇരിക്കുന്നവരായ നാം മരിച്ചുപോയവരുടെ മുമ്പേയല്ല പോകുന്നത്.
Malayalam (ERV) WBTC Bible
കര്‍ത്താവിന്‍റെ സ്വന്തം സന്ദേശമാണ് ഞങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നമ്മള്‍ കര്‍ത്താവ് വീണ്ടും വരുന്പോഴും ജീവിച്ചിരുന്നേക്കാം. അപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ കര്‍ത്താവിനോടു കൂടെ ആയിരിക്കും. എന്നാല്‍ മരിച്ചവര്‍ക്ക് മുന്പാകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.
Malayalam 1992 MBSI
കര്‍ത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവര്‍ക്കും മുമ്പാകയില്ല എന്നു ഞങ്ങള്‍ കര്ത്താവിന്റെ വചനത്താല്‍ നിങ്ങളോടു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്ക് മുമ്പന്മാരായി ഉയിർക്കുകയില്ല്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനം നിമിത്തം നിങ്ങളോടു പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവിന്‍റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവര്‍ക്കു മുമ്പാകയില്ല എന്ന് ഞങ്ങള്‍ കര്ത്താവിന്റെ വചനത്താല്‍ നിങ്ങളോടു പറയുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്‍െറ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവിന്റെ പുനരാഗമനംവരെ ജീവനോടെ അവശേഷിച്ചിരിക്കുന്നവരായ നാം മരിച്ചവർക്കു മുമ്പേ ഉയിർത്തെഴുന്നേൽക്കുകയില്ല എന്നു കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ നിങ്ങളോടു പറയുന്നു.