1 Thessalonians 5:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. തമ്മില്‍ത്തമ്മില്‍ എന്നല്ല, എല്ലാവര്‍ക്കും എപ്പോഴും നന്മ ചെയ്യുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.
Malayalam (ERV) WBTC Bible
ആര്‍ക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യുകയില്ലെന്നു ഉറപ്പാക്കുക, എന്നാല്‍ തമ്മിലും എല്ലാവര്‍ക്കും എപ്പോഴും നന്മ ചെയ്യുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
Malayalam 1992 MBSI
ആരും തിന്മകൂ പകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആരും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന്‍;
Malayalam Bible POC-ML 2013
ആരും ആരോടും തിന്‍മയ്‌ക്കു പകരം തിന്‍മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്‍മ ചെയ്യാനും ശ്രദ്‌ധിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളിലാരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് പരസ്പരവും, മറ്റുള്ളവർക്കും എപ്പോഴും നന്മമാത്രം ചെയ്യുക.