1 Thessalonians 5:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാത്രിയില്‍ കള്ളന്‍ എന്നതുപോലെ കര്‍ത്താവിന്‍റെ ദിവസം വന്നു ചേരുമെന്നു നിങ്ങള്‍ക്കു നന്നായി അറിയാം.
Malayalam (ERV) WBTC Bible
രാത്രിയില്‍ വരുന്ന കള്ളനെപ്പോലെ കര്‍ത്താവിന്‍റെ പുനരാഗമനം വിസ്മയ പൂരിതമായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ.
Malayalam 1992 MBSI
കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാത്രിയിൽ കള്ളൻ വരുന്നതുപോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിഞ്ഞിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കള്ളന്‍ രാത്രിയില്‍ വരുംപോലെ കര്‍ത്താവിന്‍റെ നാള്‍ വരുന്നു എന്ന് നിങ്ങള്‍തന്നെ നന്നായി അറിയുന്നുവല്ലോ.
Malayalam Bible POC-ML 2013
കാരണം, രാത്രിയില്‍ കള്ളന്‍ എന്നപോലെ കര്‍ത്താവിന്‍െറ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കള്ളൻ രാത്രിയിൽ വരുന്നതുപോലെയാണ് കർത്താവിന്റെ ദിവസം വരുന്നതെന്ന് നിങ്ങൾക്കു സുവ്യക്തമായി അറിയാം.