1 Timothy 1:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും ദൈവം തന്‍റെ മഹാക്ഷമയാല്‍ എന്നോടു കരുണ കാണിച്ചു. ക്രിസ്തുയേശുവില്‍ വിശ്വസിച്ച് അനശ്വരജീവന്‍ പ്രാപിക്കുവാനുള്ളവര്‍ക്ക് ദൈവം എന്നെ ദൃഷ്ടാന്തമാക്കി.
Malayalam (ERV) WBTC Bible
അതിരറ്റ ക്ഷമ തനിക്ക് ഉണ്ടെന്ന് കാണിക്കുവാന്‍ തക്കവിധം കൊടുംപാപിയായ എന്നോട് ക്രിസ്തു കരുണ കാണിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കും നിത്യജീവനുള്ളവര്‍ക്കും ഞാന്‍ ഉദാഹരണമാകണമെന്ന് ക്രിസ്തു ആഗ്രഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നിട്ടും യേശുക്രിസ്തു നിത്യജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.
Malayalam 1992 MBSI
എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നില്‍ വിശ്വസിപ്പാനുള്ളവര്‍ക്കും ദൃഷ്ടാന്തത്തിന്നായി സകല ദീര്‍ഘക്ഷമയും ഒന്നാമനായ എന്നില്‍ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നിട്ടും, നിത്യജീവനായി തന്നിൽ വിശ്വസിക്കുവാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി യേശുക്രിസ്തു സകലദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നിട്ടും യേശുക്രിസ്തു നിത്യജീവനായിക്കൊണ്ടു തന്നില്‍ വിശ്വസിപ്പാനുള്ളവര്‍ക്ക് ദൃഷ്ടാന്തത്തിനായി സകല ദീര്‍ഘക്ഷമയും ഒന്നാമനായ എന്നില്‍ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു.
Malayalam Bible POC-ML 2013
എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത്‌ നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്‌തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക്‌ ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമാകുന്നതിനുവേണ്ടിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുയേശുവിൽ വിശ്വസിച്ച് നിത്യജീവൻ ലഭിക്കാനിരിക്കുന്നവരോട് ദൈവം കാണിക്കുന്ന അളവറ്റ കൃപയുടെ നിദർശനം ഞാൻ ആയിത്തീരണം എന്നതുകൊണ്ടാണ്, ആ പാപികളിൽ ഒന്നാമനായ എനിക്ക് അന്തമില്ലാത്ത കരുണ ലഭിച്ചത്.