1 Timothy 1:20 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹുമനയൊസും അലക്സാണ്ടറും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുകയാണ്. ദൈവദൂഷണം ചെയ്യരുത് എന്ന് ഈ ശിക്ഷമൂലം അവര്‍ പഠിക്കേണ്ടതിനാണ് അങ്ങനെ ചെയ്തത്.
Malayalam (ERV) WBTC Bible
ഹുമനയൊസും അലെക്സന്തരും അതാണ് ചെയ്തത്. ദൈവത്തിനെതിരെ സംസാരിക്കരുതെന്നറിയിക്കാന്‍ വേണ്ടി ഞാന്‍ അവരെ സാത്താനു കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൂഷണം പറയാതിരിപ്പൻ പഠിക്കേണ്ടതിന്നു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.
Malayalam 1992 MBSI
ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു; അവര്‍ ദൂഷണം പറയാതിരിപ്പന്‍ പഠിക്കേണ്ടതിന്നു ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൈവദുഷണം പറയാതിരിക്കുവാൻ പഠിക്കേണ്ടതിന് ഞാൻ അവരെ സാത്താന് ഏല്പിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു, അവര്‍ ദൂഷണം പറയാതിരിപ്പാന്‍ പഠിക്കേണ്ടതിനു ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ഹ്യുമനേയോസും അലക്‌സാണ്ടറും അക്കൂട്ടത്തില്‍പ്പെടുന്നു. അവര്‍ ദൈവദൂഷണത്തില്‍ നിന്നു പിന്‍മാറേണ്ടതിന് ഞാന്‍ അവരെ സാത്താനു വിട്ടുകൊടുത്തിരിക്കുകയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇക്കൂട്ടത്തിൽപ്പെട്ടവരാണ് ഹുമനയൊസും അലെക്സന്തറും. അവർ ദൈവദൂഷണത്തിൽനിന്നു പിന്തിരിയാൻ പഠിക്കേണ്ടതിനാണ് ഞാൻ അവരെ സാത്താന് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നത്.