1 Timothy 1:4 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
തെറ്റായ കഥകളിലും നെടുങ്കന്‍ കുടുംബചരിത്രങ്ങളിലും മുഴുകി തങ്ങളുടെ സമയം പാഴാക്കരുതെന്ന് അവരോട് പറയുക. അവയൊക്കെയും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുകയേ ഉള്ളൂ. അതൊന്നും ദൈവത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കയില്ല. ദൈവപ്രവൃത്തി വിശ്വാസം കൊണ്ടാണ് ചെയ്യേണ്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.
Malayalam 1992 MBSI
നീ എഫെസൊസില്‍ താമസിക്കേണം എന്നു ഞാന്‍ മക്കെദൊന്യെക്കു പോകുമ്പോള്‍ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ ഉത്സാഹിപ്പിച്ചതുപോലെ ഇപ്പോഴും ഉത്സാഹിപ്പിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ എഫെസൊസില്‍ താമസിക്കേണം എന്നു ഞാന്‍ മക്കെദോന്യക്കു പോകുമ്പോള്‍ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.
Malayalam Bible POC-ML 2013
നീ എഫേസോസില്‍ താമസിക്കുക. വ്യാജപ്രബോധനങ്ങള്‍ നല്‍കുകയോ ഐതിഹ്യങ്ങളിലും അവസാനമില്ലാത്ത വംശാവലികളിലും ശ്രദ്ധ ചെലുത്തുകയോ ചെയ്യാതിരിക്കാന്‍ ചിലരെ ശാസിക്കുന്നതിനുവേണ്ടിയാണ്‌ അത്‌ ഇക്കാര്യങ്ങള്‍, വിശ്വാസത്തില്‍ ദൈവത്തിന്റെ കാര്യവിചാരിപ്പ്‌ നിര്‍വ്വഹിക്കുന്നതിനുപകരം, സംശയങ്ങള്‍ ജനിപ്പിക്കുന്നതിനെ ഉപകരിക്കുകയുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തർക്കങ്ങൾക്കുമാത്രം വഴിതെളിക്കുന്ന കെട്ടുകഥകളിലും അനന്തമായ വംശാവലികളിലും ശ്രദ്ധചെലുത്തരുതെന്നും കൽപ്പിക്കണം. ഇവയെല്ലാം അനാവശ്യ വാദപ്രതിവാദങ്ങൾ ഉളവാക്കുന്നവയാണ്; വിശ്വാസത്തിലുള്ള ദൈവികശുശ്രൂഷയ്ക്ക് ഉപകരിക്കുന്നതുമല്ല.