1 Timothy 1:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങള്‍ പറയുന്നതെന്തെന്നോ, സമര്‍ഥിക്കുന്നതെന്തെന്നോ അവര്‍ ഒട്ടും ഗ്രഹിക്കുന്നില്ലതാനും.
Malayalam (ERV) WBTC Bible
അവര്‍ക്ക് ശാസ്ത്രിമാരാകണം എന്നാല്‍ അവര്‍ക്ക് അവര്‍ പറയുന്നതിനെക്കുറിച്ചു പോലും അറികയില്ല. അവര്‍ക്കുറപ്പുണ്ട് എന്നു പറയുന്ന കാര്യങ്ങള്‍പോലും അവര്‍ക്കു മനസ്സിലാകുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ധർമ്മോപദേഷ്ടക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.
Malayalam 1992 MBSI
ധര്‍മ്മോപദേഷ്ടക്കന്മാരായിരിപ്പാന്‍ ഇച്ഛിക്കുന്നു; തങ്ങള്‍ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തങ്ങൾ പറയുന്നത് എന്തെന്നോ, സ്ഥാപിക്കുന്നത് ഇന്നതെന്നോ ഗ്രഹിക്കാതെ, ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കന്മാരായിരിക്കുവാൻ ഇച്ഛിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ധര്‍മോപദേഷ്ടാക്കന്മാരായിരിപ്പാന്‍ ഇച്ഛിക്കുന്നു; തങ്ങള്‍ പറയുന്നത് ഇന്നത് എന്നും സ്ഥാപിക്കുന്നത് ഇന്നത് എന്നും ഗ്രഹിക്കുന്നില്ലതാനും.
Malayalam Bible POC-ML 2013
നിയമപ്രബോധകരാകണമെന്നാണ്‌ അവരുടെ മോഹം. എന്നാല്‍, അവര്‍ എന്താണ്‌ പറയുന്നതെന്നോ ഏതു തത്വങ്ങളാണ്‌ സ്ഥാപിക്കുന്നതെന്നോ അവര്‍ക്കുതന്നെ അറിവില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ വേദോപദേഷ്ടാക്കൾ ആകാൻ ആഗ്രഹിക്കുന്നു എങ്കിലും അവർ പറയുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതുമായ തത്ത്വങ്ങൾ അവർക്കുതന്നെ പൂർണനിശ്ചയമില്ലാത്തവയുമാണ്.