1 Timothy 5:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ സല്‍പ്രവൃത്തി ചെയ്ത് സല്‍കീര്‍ത്തി സമ്പാദിച്ചവളും മക്കളെ നന്നായി വളര്‍ത്തുക, അതിഥികളെ സല്‍ക്കരിക്കുക, ഭക്തജനങ്ങളുടെ പാദങ്ങള്‍ കഴുകുക, പീഡിതരുടെ ക്ലേശങ്ങള്‍ പരിഹരിക്കുക ഇങ്ങനെയുള്ള എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനുവേണ്ടി സ്വയം അര്‍പ്പിച്ചവളുമായിരിക്കണം.
Malayalam (ERV) WBTC Bible
നല്ല കാര്യങ്ങള്‍ ചെയ്ത ഒരുവള്‍ എന്ന നിലയില്‍ അവള്‍ അറിയപ്പെടണം. സന്താനപരിപാലനം, അതിഥി സ്വീകരണം, ദൈവജനത്തിന്‍റെ പാദം കഴുകല്‍, ദുഃഖിതരുടെ സംരക്ഷണം അങ്ങനെ എല്ലാ നല്ലകാര്യങ്ങള്‍ക്കുമായി സ്വജീവിതം ഉപയോഗിച്ചവള്‍ എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.
Malayalam 1992 MBSI
മക്കളെ വളര്‍ത്തുകയോ അതിഥികളെ കഴുകുകയോ ഞെരുക്കമുള്ളവര്‍ക്കും മുട്ടുതീര്‍ക്കുംകയോ സര്‍വ്വസല്‍പ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കില്‍ അവളെ തിരഞ്ഞെടുക്കാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കുകയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്ക് മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയ്ക്കും സമർപ്പിക്കപ്പെടുകയോ ചെയ്ത് സൽപ്രവൃത്തികളാൽ അറിയപ്പെട്ടവളും ആയിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിധവ മക്കളെ വളര്‍ത്തുകയോ അതിഥികളെ സല്ക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവര്‍ക്കു മുട്ടുതീര്‍ക്കുകയോ സര്‍വസല്‍പ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കില്‍ അവളെ തിരഞ്ഞെടുക്കാം.
Malayalam Bible POC-ML 2013
മാത്രമല്ല, അവള്‍ സത്‌പ്രവൃത്തികള്‍വഴി ജനസമ്മതി, നേടിയിട്ടുള്ളവളുമായിരിക്കണം. അതായത്‌, സ്വന്തസന്താനങ്ങളെ നന്നായി വളര്‍ത്തുകയും അധിഥിസത്‌കാരത്തില്‍ താത്‌പര്യം കാണിക്കുകയും വിശുദ്ധരുടെ പാദങ്ങള്‍ കഴുകുകയും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും എല്ലാവിധസത്‌പ്രവര്‍ത്തികള്‍ക്കുവേണ്ടി തന്നെത്തന്നെ അര്‍പ്പിക്കുകയും ചെയ്‌തിട്ടുള്ളവരായിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവർ കുഞ്ഞുങ്ങളെ വളർത്തുക, അതിഥികളെ സൽക്കരിക്കുക, കർത്തൃശുശ്രൂഷകരുടെ പാദങ്ങൾ കഴുകുക, പീഡിതരെ സഹായിക്കുക ഇത്യാദി സൽക്കർമങ്ങളാൽ കീർത്തി നേടിയവളും ആയിരിക്കണം.