1 Timothy 5:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ പ്രായം കുറഞ്ഞ വിധവമാരെ ഈ ഗണത്തിലുള്‍പ്പെടുത്തരുത്. അവര്‍ ക്രിസ്തുവില്‍നിന്നു വ്യതിചലിച്ച് വിഷയാസക്തി മൂലം വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചെന്നു വരാം.
Malayalam (ERV) WBTC Bible
എന്നാല്‍ ചെറുപ്പക്കാരായ വിധവകളെ ആ ഗണത്തില്‍ കണക്കാക്കരുത്. അവര്‍ തങ്ങളെ സ്വയം ക്രിസ്തുവിന് സമര്‍പ്പിക്കുന്പോള്‍ സാധാരണഗതിയില്‍ അവരുടെ ശക്തമായ ശാരീരികാവശ്യങ്ങളാല്‍ അവനില്‍ നിന്നും പാടേ അകന്നുമാറും. അപ്പോള്‍ അവര്‍ പുനര്‍വിവാഹിതരാകാന്‍ ആഗ്രഹിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇളയ വിധവമാരെ ഒഴിക്ക; അവർ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‌വാൻ ഇച്ഛിക്കും.
Malayalam 1992 MBSI
ഇളയ വിധവമാരെ ഒഴിക്ക; അവര്‍ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോള്‍ വിവാഹം ചെയ്‍വാന്‍ ഇച്ഛിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇളയ വിധവമാരെ ഒഴിവാക്കുക; എന്തെന്നാൽ ക്രിസ്തുവിന് വിരോധമായി അവരുടെ ശാരീരിക മോഹങ്ങൾ വർദ്ധിച്ചുവരുമ്പോൾ വിവാഹം ചെയ്യുവാൻ ഇച്ഛിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇളയ വിധവമാരെ ഒഴിക്ക; ക്രിസ്തുവിനു വിരോധമായി പുളച്ചു മദിക്കുമ്പോള്‍ വിവാഹം ചെയ്‍വാന്‍ ഇച്ഛിക്കും.
Malayalam Bible POC-ML 2013
എന്നാല്‍, പ്രായംകുറഞ്ഞവിധവകളെ മേല്‌പറഞ്ഞഗണത്തില്‍ ചേര്‍ത്തുകൂടാ. കാരണം, അവര്‍ ക്രിസ്‌തുവിനു വിരുദ്ധമായി സുഖഭോഗങ്ങളില്‍ മുഴുകി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെന്നുവരാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രായം കുറഞ്ഞ വിധവകളെ ഈ കൂട്ടത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം ക്രിസ്തുവിനോടുള്ള വിധേയത്വത്തെ ജഡികാഭിലാഷങ്ങൾ കീഴ്പ്പെടുത്തിയാൽ അവർ വിവാഹിതരാകാൻ ആഗ്രഹിക്കും.