1 Timothy 5:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനു പുറമേ, അവര്‍ അലസരായി വീടുകള്‍തോറും ചുറ്റി നടക്കുകയും അപവാദവ്യവസായത്തിലേര്‍പ്പെടുകയും പരകാര്യങ്ങളില്‍ തലയിട്ട് പറയരുതാത്തതു പറയുകയും ചെയ്യും.
Malayalam (ERV) WBTC Bible
മാത്രവുമല്ല ആ ചെറുപ്പക്കാരികളായ വിധവകള്‍ വീടുതോറും കയറിയിറങ്ങി സമയവും വ്യര്‍ത്ഥമാക്കും. അവര്‍ അപവാദം പറയുവാനും അന്യരുടെ ജീവിതത്തില്‍ വ്യാപൃതരാകുവാനും തുടങ്ങും. അവര്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുകമാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
Malayalam 1992 MBSI
അത്രയുമല്ല അവര്‍ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തില്‍ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത്രയുമല്ല അവർ വീടുതോറും നടന്ന് അലസരായിരിക്കുവാനും ശീലിക്കും; അലസരായിരിക്കുക മാത്രമല്ല, അപവാദികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത്രയുമല്ല അവര്‍ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തില്‍ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
Malayalam Bible POC-ML 2013
കൂടാതെ അവര്‍ അലസകളായി വീടുകള്‍തോറും കയറിയിറങ്ങിനടക്കുന്നു. അലസകളാവുക മാത്രമല്ല, അപവാദങ്ങള്‍ പ്രചരിപ്പിച്ചും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപ്പെട്ട്‌ അനുചിതമായ സംസാരത്തില്‍ മുഴുകിയും നടക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്നെയുമല്ല, അവർ അലസരായി, വീടുവീടാന്തരം ചുറ്റിക്കറങ്ങി സമയം വൃഥാവിലാക്കുകയും അനുചിതമായി അസംബന്ധങ്ങൾ സംസാരിച്ച് പരകാര്യതൽപ്പരരായിത്തീരുകയും ചെയ്യുന്നു.