1 Timothy 5:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു വിശ്വാസിനിക്കു വിധവമാരായ ബന്ധുക്കളുണ്ടെങ്കില്‍ അവരുടെ ബുദ്ധിമുട്ടില്‍ അവള്‍ അവരെ സഹായിക്കട്ടെ. അവര്‍ സഭയ്‍ക്ക് ഒരു ഭാരമായിത്തീരരുത്. സാക്ഷാല്‍ വിധവമാരെ സഹായിക്കേണ്ട ചുമതല സഭയ്‍ക്കുണ്ടല്ലോ.
Malayalam (ERV) WBTC Bible
വിശ്വാസിയായ ഒരു വനിതയുടെ കുടുംബത്തില്‍ ഒരു വിധവ ഉണ്ടെങ്കില്‍ അവള്‍ ആ വിധവയെ പ്രത്യേകം ശ്രദ്ധിക്കണം. ഇവരുടെ സംരക്ഷണാര്‍ത്ഥം സഭയെ കുഴപ്പത്തിലാക്കരുത്. അങ്ങനെ വരുന്പോള്‍ അനാഥകളായ വിധവകളെ സംരക്ഷിക്കുവാന്‍ സഭയ്ക്കു സാധിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.
Malayalam 1992 MBSI
ഒരു വിശ്വാസിനിക്കു വിധവമാര്‍ ഉണ്ടെങ്കില്‍ അവള്‍ തന്നേ അവര്‍ക്കും മുട്ടുതീര്‍ക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാല്‍ വിധവമാരായവര്‍ക്കും മുട്ടുതീര്‍പ്പാനുണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏതെങ്കിലും വിശ്വാസിനിക്ക് വിധവമാർ ഉണ്ടെങ്കിൽ, അവൾ തന്നെ അവരെ സംരക്ഷിക്കട്ടെ; സഭയ്ക്കു് ഭാരം വരുത്തരുത്; യഥാർത്ഥ വിധവമാരായവരെ സംരക്ഷിക്കാമല്ലോ!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു വിശ്വാസിനിക്കു വിധവമാര്‍ ഉണ്ടെങ്കില്‍ അവള്‍തന്നെ അവര്‍ക്കു മുട്ടുതീര്‍ക്കട്ടെ; സഭയ്ക്കു ഭാരം വരരുത്; സാക്ഷാല്‍ വിധവമാരായവര്‍ക്കു മുട്ടുതീര്‍പ്പാനുണ്ടല്ലോ.
Malayalam Bible POC-ML 2013
വിശ്വാസിനിയായ ഏതെങ്കിലും സ്‌ത്രീക്ക് വിധവകളായ ബന്ധുക്കളുണ്ടെങ്കില്‍ അവള്‍ അവര്‍ക്കുവേണ്ട സഹായം നല്‌കണം. അല്ലാതെ സഭയെ ഭാരപ്പെടുത്തരുത്. അപ്പോള്‍യാഥാര്‍തത്ഥവിധവകളെ സഹായിക്കുന്നതിനു സഭയ്‌ക്കു കൂടുതല്‍ സൗകര്യം ലഭിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു വിശ്വാസിനിക്ക് കുടുംബത്തിൽ വിധവകളുണ്ടെങ്കിൽ അവൾതന്നെ അവരെ സഹായിക്കണം. സഭയെ ഭാരപ്പെടുത്തരുത്. അങ്ങനെയെങ്കിൽ, അശരണരായ വിധവകളെ സഹായിക്കാൻ സഭയ്ക്കു സാധിക്കുമല്ലോ.