1 Timothy 5:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘മെതിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്’ എന്നു വേദഗ്രന്ഥത്തില്‍ പറയുന്നു. ‘വേലക്കാരന്‍ തന്‍റെ കൂലിക്കു യോഗ്യന്‍’ എന്നും എഴുതപ്പെട്ടിട്ടുണ്ട്.
Malayalam (ERV) WBTC Bible
എന്തുകൊണ്ടെന്നാല്‍ തിരുവെഴുത്തു പറയുന്നു, “ധാന്യം വേര്‍തിരിക്കുന്ന പ്രവൃത്തി ചെയ്യുന്ന മെതിമൃഗത്തിന്‍റെ വായ് മൂടിക്കെട്ടുകയോ ധാന്യം തിന്നുന്നതില്‍ നിന്ന് തടയുകയോ ചെയ്യരുത്.” തിരുവെഴുത്ത് ഇങ്ങനെ കൂടി പറയുന്നു, “ഒരു പണിക്കാരന് അവന്‍റെ കൂലി കൊടുക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.
Malayalam 1992 MBSI
മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരന്‍ തന്റെ കൂലിക്കു യോഗ്യന്‍ എന്നും ഉണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ “മെതിക്കുമ്പോൾ കാളയുടെ വായ് മൂടിക്കെട്ടരുത്” എന്നും; “വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യൻ” എന്നും തിരുവെഴുത്ത് പറയുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മെതിക്കുന്ന കാളയ്ക്കു മുഖക്കുട്ട കെട്ടരുത് എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരന്‍ തന്‍റെ കൂലിക്കു യോഗ്യന്‍ എന്നും ഉണ്ടല്ലോ.
Malayalam Bible POC-ML 2013
ധാന്യങ്ങള്‍ ചവിട്ടിമെതിക്കുന്ന കാളയുടെ വായ്‌ നീ മൂടിക്കെട്ടരുത്‌ എന്നും വേലചെയ്യുന്നവന്‍ കൂലിക്ക്‌ അര്‍ഹനാണെന്നും വിശുദ്ധലിഖിതം പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നും “ജോലിക്കാരൻ തന്റെ കൂലിക്ക് അർഹൻ” എന്നും തിരുവെഴുത്തു പറയുന്നല്ലോ.