1 Timothy 5:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപം ചെയ്തുകൊണ്ടിരിക്കുന്നവരെ പരസ്യമായി ശാസിക്കുക. അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഭയമുണ്ടാകുമല്ലോ.
Malayalam (ERV) WBTC Bible
പാപം ചെയ്യുന്നവരോട് അവര്‍ക്കു തെറ്റിപ്പോയെന്നു പറയുക. സഭയുടെ മുഴുവനും മുന്പാകെ വേണം ഇങ്ങനെ ചെയ്യാന്‍. അപ്പോള്‍ മറ്റെല്ലാവര്‍ക്കും അത് ഒരു താക്കീതാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക.
Malayalam 1992 MBSI
പാപം ചെയ്യുന്നവരെ ശേഷമുള്ളവര്‍ക്കും ഭയത്തിന്നായി എല്ലാവരും കേള്‍ക്കെ ശാസിക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാപത്തിൽ തുടരുന്നവരെ, ശേഷമുള്ളവർക്കും ഭയത്തിനായി എല്ലാവരും കേൾക്കെ ശാസിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാപം ചെയ്യുന്നവരെ ശേഷമുള്ളവര്‍ക്കും ഭയത്തിനായി എല്ലാവരും കേള്‍ക്കെ ശാസിക്ക.
Malayalam Bible POC-ML 2013
പാപകൃത്യങ്ങളില്‍ നിരന്തരം വ്യാപരിക്കുന്നവരെ എല്ലാവരുടെയും മുമ്പില്‍വച്ചു ശകാരിക്കുക. മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാന്‍ അതു സഹായിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ പാപംചെയ്യുന്ന സഭാമുഖ്യന്മാരെ പരസ്യമായി കുറ്റവിചാരണ നടത്തുക. ഇത് മറ്റുള്ളവർക്ക് അതിശക്തമായ ഒരു മുന്നറിയിപ്പായിരിക്കും.