1 Timothy 5:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുപോലെതന്നെ, സല്‍പ്രവൃത്തികളും വ്യക്തമാണ്. അല്ലെങ്കില്‍ത്തന്നെയും അവയെ മറച്ചുവയ്‍ക്കുവാന്‍ സാധ്യമല്ല.
Malayalam (ERV) WBTC Bible
ആള്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളുടെ സ്ഥിതിയും ഇതുപോലെ തന്നെ. ജനങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കാണുവാന്‍ എളുപ്പമാണ്. എന്നാല്‍ കാണുവാന്‍ ക്ലേശകരമായ നല്ല കാര്യങ്ങള്‍ക്കു പോലും മറഞ്ഞിരിക്കാന്‍ സാധിക്കയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സൽപ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.
Malayalam 1992 MBSI
സല്‍പ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സൽപ്രവൃത്തികളും അങ്ങനെതന്നെ വ്യക്തമാകുന്നു; വ്യക്തമാകാത്തവയ്ക്കും മറഞ്ഞിരിക്കുവാൻ കഴിയുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സല്‍പ്രവൃത്തികളും അങ്ങനെതന്നെ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കുകയില്ല.
Malayalam Bible POC-ML 2013
അതുപോലെതന്നെ സത്‌പ്രവൃത്തികളും പ്രകടമാണ്; അഥവാ സ്‌പഷ്ടമല്ലെങ്കില്‍ത്തന്നെയും അവയെ മറച്ചുവയ്‌ക്കുക സാദ്ധ്യമല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൽപ്രവൃത്തികളും അതുപോലെതന്നെ വെളിപ്പെട്ടുവരും; രഹസ്യത്തിൽ ചെയ്തവയും വെളിപ്പെടാതിരിക്കുകയില്ല.