1 Timothy 5:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഒന്നാമത് സ്വന്തം കുടുംബത്തോടുള്ള ധര്‍മം അനുസരിച്ച് തങ്ങളുടെ മാതാപിതാക്കളെ യഥോചിതം ശുശ്രൂഷിക്കുവാന്‍ പഠിക്കട്ടെ; അതു ദൈവത്തിനു പ്രസാദകരമായിരിക്കും.
Malayalam (ERV) WBTC Bible
ഒരു വിധവയ്ക്ക് മക്കളും കൊച്ചുമക്കളും ഉണ്ടെങ്കില്‍ അവര്‍ ആദ്യമേ മനസ്സിലാക്കേണ്ടത് ഇതാണ്. തങ്ങളുടെ മാതാപിതാക്കളെ സഹായിച്ചുകൊണ്ട് അവരുടെ സ്വകുടുംബത്തോട് ആദരവ് കാണിക്കുക. ഇതില്‍കൂടെ തങ്ങളുടെ മാതാപിതാക്കളോടും അപ്പൂപ്പനോടും അമ്മൂമ്മയോടും ഉള്ള കടമ നിറവേറ്റാനാകും. ഇത് ദൈവത്തെ പ്രീതിപ്പെടുത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വല്ല വിധവെക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.
Malayalam 1992 MBSI
വല്ല വിധവേക്കും പുത്രപൌത്രന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ മുമ്പെ സ്വന്തകുടുംബത്തില്‍ ഭക്തി കാണിച്ചു അമ്മയപ്പന്മാര്‍ക്കും പ്രത്യുപകാരം ചെയ്‍വാന്‍ പഠിക്കട്ടെ; ഇതു ദൈവസന്നിധിയില്‍ പ്രസാദകരമാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏതെങ്കിലും വിധവയ്ക്ക് മക്കളും കൊച്ചുമക്കളും ഉണ്ടെങ്കിൽ, അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിക്കുവാനും അമ്മയപ്പന്മാർക്ക് പ്രത്യുപകാരം ചെയ്യുവാനും പഠിക്കട്ടെ; എന്തുകൊണ്ടെന്നാൽ ഇത് ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വല്ല വിധവയ്ക്കും പുത്രപൗത്രന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ മുമ്പേ സ്വന്തകുടുംബത്തില്‍ ഭക്തി കാണിച്ച് അമ്മയപ്പന്മാര്‍ക്കു പ്രത്യുപകാരം ചെയ്‍വാന്‍ പഠിക്കട്ടെ; ഇതു ദൈവസന്നിധിയില്‍ പ്രസാദകരമാകുന്നു.
Malayalam Bible POC-ML 2013
മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കില്‍ അവര്‍ ആദ്യമായി തങ്ങളുടെ കുടുബത്തോടുള്ള മതപരമായ കര്‍ത്തവ്യം എന്താണെന്ന്‌ മനസ്സിലാക്കുകയും തങ്ങളുടെ മാതാപിതാക്കളോടുള്ള കടമ നിറവേറ്റുകയും ചെയ്യട്ടെ. അത്‌ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തം കുടുംബത്തിൽത്തന്നെ ദൈവഭക്തി പ്രായോഗികമാക്കി തങ്ങളുടെ മാതാപിതാക്കൾക്കു പ്രത്യുപകാരം ചെയ്യാൻ പഠിക്കട്ടെ. ഇത് ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്.