1 Timothy 5:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിധവകളുടെ ഗണത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവള്‍ക്ക് അറുപതു വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം; അവള്‍ ഏകപുരുഷന്‍റെ ഭാര്യയും ആയിരുന്നിരിക്കണം.
Malayalam (ERV) WBTC Bible
അറുപതോ അതിനുമേലോ പ്രായമുള്ള സ്ത്രീകളെ വിധവകളുടെ പട്ടികയില്‍പ്പെടുത്തണം. അവള്‍ തന്‍റെ ഭര്‍ത്താവിനോട് വിശ്വസ്തയായിരുന്നിരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ
Malayalam 1992 MBSI
സല്‍പ്രവൃത്തികളാല്‍ ശ്രുതിപ്പെട്ടു ഏകഭര്‍ത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിധവയായി തിരഞ്ഞെടുക്കപ്പെടേണ്ടവളോ, അറുപതു വയസ്സിന് താഴെയല്ലാത്തവളും ഏകഭർത്താവിന്റെ ഭാര്യയായിരുന്നവളും,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സല്‍പ്രവൃത്തികളാല്‍ ശ്രുതിപ്പെട്ട് ഏകഭര്‍ത്താവിന്‍റെ ഭാര്യയായിരുന്ന് അറുപതു വയസ്സിനു താഴെയല്ലാത്ത
Malayalam Bible POC-ML 2013
അറുപത്‌വയസ്സില്‍ കുറയാതെ പ്രായമുള്ളവളും ഒരുവന്റെമാത്രം ഭാര്യയായിരുന്നവളുമായ സ്‌ത്രീയെ മാത്രമേ വിധവകളുടെ ഗണത്തില്‍ ചേര്‍ക്കാവൂ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അറുപതു വയസ്സിൽ കുറയാതെ പ്രായമുള്ളവളെയും ഏകഭർതൃവ്രതം അനുഷ്ഠിക്കുന്നവളെയുംമാത്രമേ വിധവകളുടെ പട്ടികയിൽ ഉൾപ്പെടുത്താവൂ.